AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അഴിമതി കണിക്കാത്ത രാഷ്ട്രീയക്കാർ എവിടെയും എത്തിയില്ല; വി.എം സുധീരനെ എടുത്ത് പറഞ്ഞ് ഷൈൻ ടോം ചാക്കോ

"A Bad Reputation Keeps You in the Spotlight": Shine Tom Chacko Opens Up About Criticism: ഒരു തരത്തിലും വിമർശനങ്ങൾ തന്നെ ബാധിക്കാറില്ല എന്ന് ഷൈൻ ഉറപ്പിച്ച് പറയുന്നു. ഒരു വിമർശനവും തന്നെ ബാധിക്കാറില്ല. എന്നാൽ വീട്ടിലേക്ക് എത്തുമ്പോഴാണ് പ്രശ്നം. വീട്ടുകാർ തകർന്നുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അവരെ സമാധാനപ്പെടുത്തുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതായി വരും. അപ്പോഴാണ് വ്യക്തിപരമായി അത് തന്നെ ബാധികുന്നത്

അഴിമതി കണിക്കാത്ത രാഷ്ട്രീയക്കാർ എവിടെയും എത്തിയില്ല; വി.എം സുധീരനെ എടുത്ത് പറഞ്ഞ് ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ, വി.എം സുധീരൻImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 21 Sep 2026 | 08:46 PM

സിനിമ പ്രോമോഷനിടെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി നടൻ ഷൈൻ ടോം ചാക്കോ. സിനിമ മേഖലയിൽ അഭിനയതാക്കൾ നേരിടുന്ന അപവാദങ്ങളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് രാഷ്ട്രീയത്തെ കുറിച്ചും വി.എം സുധീരനെ കുറിച്ചുമുള്ള ഉരു ഉദാഹരണം പറഞ്ഞുകൊണ്ട് സ്വദ സിദ്ധമായ ശൈലിയിൽ ഷൈനിൻ്റെ പ്രതികരണം. അഴിമതി ആരോപണങ്ങൾ നേരിട്ടില്ലാത്ത രാഷ്ട്രീയക്കാർ എവിടെയെങ്കിലും എത്തിയിട്ടുണ്ടോ എന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ ചോദ്യം. ‘ധൂമകേതു’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിഖത്തിലായിരുന്നു ഷൈൻ്റെ ഈ പരാമർശങ്ങൾ.

നടി നിഖില വിമലിനോടായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് താരം മറുപടി നൽകുന്നതിനിടെയാണ് ഷൈൻ ടോം തൻ്റേതായ ഒരു വിശദീകരണം നൽകുന്നത്. ചീത്തപ്പോരോ അഴിമതി കേസുകളോ നേരിടാത്ത രാഷ്ട്രീയക്കാരെ മന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആക്കാറില്ല എന്ന് ഷൈൻ ടോം പറയുന്നു. ശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ പിന്നീട് രാഷ്ട്രീയത്തിൽ എവിടെയെങ്കിൽ എത്തിയിട്ടുണ്ടോ എന്ന് ഷൈൻ ടോം ചാക്കോ ചോദ്യം ഉന്നയിക്കുന്നുന്നുണ്ട്. പിന്നാലെയാണ് വി.എം സുധിരനെ കുറിച്ചുള്ള താരത്തിൻ്റെ പരാമർശം.

Also Read: കോടികൾ തട്ടാൻ ശ്രമം എന്ന് ആരോപണം; നടി അംബികക്കെതിരെ പരാതി നൽകി സഹോദരി രാധ

“കോൺഗ്രസിലുള്ള വി.എം സുധിരനെ കുറിച്ച് കേട്ടിട്ടുണ്ടോ? ധീരാ ധീരാ സുധീരാ ധീരതയോടെ നയിച്ചോളു എന്ന് നമ്മൾ പാടിട്ടുണ്ട് പണ്ട്. അദ്ദേഹത്തെ ഇപ്പോൾ മന്ത്രിസ്ഥാനത്ത് കാണുന്നുണ്ടോ” എന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ ചോദ്യം. ഇന്നത്തെ കാലത്ത് മുന്നിൽ നിൽക്കാനും ആളുകൾ അറിയാനുമെല്ലാം ചീത്തപ്പേര് വരുന്നതിൽ കുഴപ്പമില്ല എന്നാണ് ഷൈൻ ടോമിൻ്റെ വാദം. എന്നാൽ ചീത്തപ്പേര് വരുന്നു എന്ന് കരുതി നമ്മൾ തെറ്റുകാരാവണമെന്നില്ല എന്നും അത്തരം ആരോപണങ്ങളെ മറികടന്ന് മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഇതോടെ താങ്കളെ വിമർശങ്ങൾ മാനസികമായി തകർത്തിട്ടുണ്ടോ എന്ന് അവതാരക ചോദ്യം ഉന്നയിക്കുന്നുണ്ട്. ഒരു തരത്തിലും അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ല എന്ന് ഷൈൻ ഉറപ്പിച്ച് പറയുന്നു. ഒരു വിമർശനവും തന്നെ ബാധിക്കാറില്ല. എന്നാൽ വീട്ടിലേക്ക് എത്തുമ്പോഴാണ് പ്രശ്നം. വീട്ടുകാർ തകർന്നുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അവരെ സമാധാനപ്പെടുത്തുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതായി വരും. അപ്പോഴാണ് വ്യക്തിപരമായി അത് തന്നെ ബാധികുന്നത്. ആയിരം പേർ നമ്മളെ കുറിച്ച് കുറ്റം പറഞ്ഞു എന്ന് കരുതി നമ്മൾ കുറ്റക്കാരാകണമെന്നില്ല എന്നും, പതിനായിരം പേർ നല്ലത് പറഞ്ഞു എന്ന് കരുതി നല്ലവരാകണമെന്നില്ല എന്നും ഷൈൻ ടോം ചാക്കോ പറയുന്നു.

English Summary

Actor Shine Tom Chacko stated that politicians without corruption allegations rarely reach top positions, citing V.M. Sudheeran as an example. He also shared how controversies affect his family, not him.

Follow Us