Prathichaya Movie: പ്രതിഛായ ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

Prathichaya Movie : സിനിമാ ട്രാക്കർമാർ പുറത്തുവിട്ട ചില ഡീക്കോഡിങ് ചിത്രങ്ങളാണ് ഇപ്പോൾ ഈ സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് റഫറൻസുകൾ ആണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതിൽ ആദ്യത്തേത് ബാലചന്ദ്രമേനോനും അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവുമാണ്. നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.

Prathichaya Movie: പ്രതിഛായ ഉമ്മൻചാണ്ടിയുടെ ജീവിതകഥയോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

Prathichaya Movie

Published: 

28 Mar 2026 | 05:52 PM

നിവിൻ പോളിയും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രതിച്ഛായ സോഷ്യൽ മീഡിയയിൽ വൻ അഭ്യൂഹങ്ങൾക്ക് വഴിവയ്ക്കുന്നു. സിനിമയുടെ ഇതിവൃത്തം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതമാണോ എന്ന് ചോദ്യമാണ് ഇപ്പോൾ സിനിമ ഗ്രൂപ്പുകൾ സജീവമായിരിക്കുന്നത്.

സിനിമാ ട്രാക്കർമാർ പുറത്തുവിട്ട ചില ഡീക്കോഡിങ് ചിത്രങ്ങളാണ് ഇപ്പോൾ ഈ സംശയത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് റഫറൻസുകൾ ആണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതിൽ ആദ്യത്തേത് ബാലചന്ദ്രമേനോനും അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവുമാണ്. നെറ്റിയിൽ മുറിവുമായി നിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു. ഇതിനോട് സമാനമായ രംഗം കൂടി ചേർത്തുവച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഇപ്പോൾ വൈറലാണ്. ഉമ്മൻചാണ്ടിയുടെ ജീവിതത്തിലെ നിർണായകമായ ചില രാഷ്ട്രീയ സാഹചര്യങ്ങളെ സിനിമ സ്പർശിക്കുന്നുണ്ടെന്ന് സൂചനയാണെന്ന് ആരാധകർ പറയുന്നു.

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയുടെ സമാനമായ രീതിയിലുള്ള ഒരു കല്ലറയുടെ ദൃശ്യം സിനിമയിൽ ഉണ്ടെന്നതാണ് അടുത്ത കണ്ടെത്തൽ. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമ ഒരു ബയോപിക് ആണോ അതോ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണോ എന്ന് ചർച്ച മുറുകെയിരിക്കുകയാണ്.

നീണ്ട ഇടവേളയ്ക്കുശേഷം നിവിൻ പോളി ശക്തമായ ഒരു കഥാപാത്രവുമായി തിരിച്ചെത്തിയിരിക്കുകയാണ് പ്രതിച്ഛായയിലൂടെ. രാഷ്ട്രീയ പശ്ചാത്തലം ഉള്ള ഒരു ത്രില്ലർ ആണോ അതോ വൈകാരികമായ ഒരു കുടുംബചിത്രമാണോ എന്ന കാര്യത്തിൽ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല

Follow Us
Related Stories
Hansika Krishna: അഹാനയ്ക്കും ഇഷാനിക്കും പിന്നാലെ ഹൻസികയും… ആദ്യചുവട് നസ്ലെനൊപ്പം
Actress Anusree Dance: ദാവണിയും മുല്ലപ്പൂവും പിന്നെ തട്ടുപൊളിപ്പൻ പാട്ടും, നാട്ടിലെ ഉത്സവത്തിന് ആടിപ്പാടിയ അനുശ്രീയെ കണ്ടോ?
Santhosh Pandit: 500 കോടി ബജറ്റ്; എല്ലാവരും നിര്‍ബന്ധിച്ചാല്‍ ‘ഹോര്‍മുസ് കടലിടുക്ക് ദ റിവന്‍ജ് ചാപ്റ്റര്‍ 1’ ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്‌
Maniyanpilla Raju: ‘നീ ഫൈറ്റ് ചെയ്യണമെടാ എന്ന് മമ്മൂട്ടി പറഞ്ഞു, ആ മറുപടി ഉത്തേജനം നല്‍കി’
Ramesh Pisharody: അതിജീവിതയ്ക്കൊപ്പം, കുറ്റക്കാർ ശിക്ഷിക്കപ്പെടണം! പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറുടെ പീഡനത്തിൽ രമേശ് പിഷാരടി
Chandy Oommen: ‘അപ്പ ഈസ് മൈ ഹീറോ’; പ്രതിഛായ’ കണ്ട് ചാണ്ടി ഉമ്മൻ
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ
നടി ഗ്രേസ് ആൻ്റണിയുടെ പുതിയ കാർ കണ്ടോ
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്