AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maniyanpilla Raju: ‘നീ ഫൈറ്റ് ചെയ്യണമെടാ എന്ന് മമ്മൂട്ടി പറഞ്ഞു, ആ മറുപടി ഉത്തേജനം നല്‍കി’

Maniyanpilla Raju about Mammootty: ഒരിക്കല്‍ തനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറെ ഉത്തേജനം പകര്‍ന്നതെന്ന് അടുത്തിടെ മണിയന്‍പിള്ള രാജു. ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ താന്‍ മമ്മൂട്ടിയെ വിളിച്ചു. സുഖമില്ലെന്നും, സര്‍ജറിയുണ്ടെന്നും പറഞ്ഞു. 'നീ ഫൈറ്റ് ചെയ്യണമെടാ' എന്ന് അദ്ദേഹം പറഞ്ഞു. ആ മറുപടി ഉത്തേജനം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

Maniyanpilla Raju: ‘നീ ഫൈറ്റ് ചെയ്യണമെടാ എന്ന് മമ്മൂട്ടി പറഞ്ഞു, ആ മറുപടി ഉത്തേജനം നല്‍കി’
മണിയൻപിള്ള രാജുവും മമ്മൂട്ടിയുംImage Credit source: facebook.com/ManiyanPillaRaju
Jayadevan AM
Jayadevan AM | Published: 28 Mar 2026 | 05:14 PM

നടന്‍ മമ്മൂട്ടിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് മണിയന്‍പിള്ള രാജു. ഒരിക്കല്‍ തനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറെ ഉത്തേജനം പകര്‍ന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു വെളിപ്പെടുത്തി. ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ താന്‍ മമ്മൂട്ടിയെ വിളിച്ചു. സുഖമില്ലെന്നും, സര്‍ജറിയുണ്ടെന്നും പറഞ്ഞു. ‘നീ ഫൈറ്റ് ചെയ്യണമെടാ’ എന്ന് അദ്ദേഹം പറഞ്ഞു. ആ മറുപടി ഉത്തേജനം നല്‍കിയെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍.

പ്രതിച്ഛായ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ട് പോകണമെങ്കില്‍ നമ്മള്‍ ഫൈറ്റ് ചെയ്യണം. അത് വേറൊരാളെ കൊല്ലാനോ, പിടിക്കാനോ അല്ല. നമ്മള്‍ സത്യസന്ധമായിരിക്കണമെന്നും താരം പറഞ്ഞു.

Also Read: Chandy Oommen: ‘അപ്പ ഈസ് മൈ ഹീറോ’; പ്രതിഛായ’ കണ്ട് ചാണ്ടി ഉമ്മൻ

മമ്മൂക്ക ഇപ്പോഴും അപ്‌ഗ്രേഡഡ് ആണ്. എല്ലാ സിനിമയും അദ്ദേഹം കാണുമെന്നും മണിയന്‍പിള്ള രാജു വെളിപ്പെടുത്തി. മമ്മൂട്ടിയും മോഹന്‍ലാലും ഈ നിലയില്‍ എത്താന്‍ കാരണം അവരുടെ കഠിനാധ്വാനമാണെന്ന് മണിയന്‍പിള്ള രാജുവും, അദ്ദേഹത്തിനൊപ്പം ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത നടന്‍ ഹരിശ്രീ അശോകനും വ്യക്തമാക്കി.

മമ്മൂട്ടിയും മോഹന്‍ലാലും ഷൂട്ടിങിന്‌ കൃത്യസമയത്തിന് എത്തുന്നവരാണ്. പ്രത്യേകിച്ചും മോഹന്‍ലാല്‍. പനിയൊക്കെ പിടിച്ചാലും രാത്രിയിലൊക്കെ ഉറക്കമൊഴിഞ്ഞ് മോഹന്‍ലാല്‍ അഭിനയിക്കുമെന്ന്‌ മണിയന്‍പിള്ള രാജു പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന തരുണ്‍ മൂര്‍ത്തിയുടെ സിനിമയില്‍ രാത്രിയിലായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് കഴിഞ്ഞ് രാവിലെ ഉറങ്ങി ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം പോകും. ഒരു പരാതിയും അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

Follow Us