AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hansika Krishna: അഹാനയ്ക്കും ഇഷാനിക്കും പിന്നാലെ ഹൻസികയും… ആദ്യചുവട് നസ്ലെനൊപ്പം

Hansika Krishna to Debut as Heroine Opposite Naslen : ബാച്ചിലർ പാർട്ടിയുടെ ആദ്യ ഭാഗം പോലെ തന്നെ അതീവ സ്റ്റൈലിഷ് മേക്കിംഗിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 2012-ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി ഒരു കൾട്ട് മൂവി എന്ന നിലയിൽ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ തുടങ്ങിയവർ അഭിനയിച്ച ആദ്യ ഭാഗത്തിന്റെ നേരിട്ടുള്ള തുടർച്ചയല്ല ഈ ചിത്രമെന്നും, ഒരു സ്പിരിച്വൽ സീക്വൽ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Hansika Krishna: അഹാനയ്ക്കും ഇഷാനിക്കും പിന്നാലെ ഹൻസികയും… ആദ്യചുവട് നസ്ലെനൊപ്പം
Hansika Krishna, NaslenImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 28 Mar 2026 | 09:17 PM

മലയാള സിനിമയിലെ സ്റ്റൈലിഷ് സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗമായ ബാച്ചിലർ പാർട്ടി D’EUX-ൽ യുവതാരം നസ്ലിന്റെ നായികയായി ഹൻസിക കൃഷ്ണ എത്തുന്നു. സോഷ്യൽ മീഡിയയിലൂടെ സുപരിചിതയായ ഹൻസിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹൻസിക, തന്റെ സഹോദരിമാരായ അഹാന കൃഷ്ണയ്ക്കും ഇഷാനി കൃഷ്ണയ്ക്കും പിന്നാലെയാണ് സിനിമയിൽ സജീവമാകുന്നത്. നേരത്തെ അഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം ഹൻസിക അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പേരായ D’EUX എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. ഇതിന് രണ്ട് എന്നും അവരെക്കുറിച്ച് എന്നും അർത്ഥമുണ്ട്.

Also Read – ദാവണിയും മുല്ലപ്പൂവും പിന്നെ തട്ടുപൊളിപ്പൻ പാട്ടും, നാട്ടിലെ ഉത്സവത്തിന് ആടിപ്പാടിയ അനുശ്രീയെ കണ്ടോ?

നസ്ലിൻ കെ. ഗഫൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്‌സ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ബാച്ചിലർ പാർട്ടിയുടെ ആദ്യ ഭാഗം പോലെ തന്നെ അതീവ സ്റ്റൈലിഷ് മേക്കിംഗിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. 2012-ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി ഒരു കൾട്ട് മൂവി എന്ന നിലയിൽ ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ തുടങ്ങിയവർ അഭിനയിച്ച ആദ്യ ഭാഗത്തിന്റെ നേരിട്ടുള്ള തുടർച്ചയല്ല ഈ ചിത്രമെന്നും, ഒരു സ്പിരിച്വൽ സീക്വൽ എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ തലമുറയിലെ മിന്നും താരമായ നസ്ലിനും സോഷ്യൽ മീഡിയ സെൻസേഷനായ ഹൻസികയും ഒന്നിക്കുമ്പോൾ ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Follow Us