Prince And Family OTT : ദിലീപിൻ്റെ പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Prince And Family OTT Release Date And Platform : രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക. ദിലീപ് നായകനായി എത്തുന്ന 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി

Prince And Family OTT : ദിലീപിൻ്റെ പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Prince And Family Ott

Updated On: 

10 Jun 2025 13:50 PM

ഏറെ നാളുകൾക്ക് ശേഷം ബോക്സ്ഓഫീസിൽ മികവ് പുലർത്തിയ ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്. ജനപ്രിയ നായകൻ്റെ കുടുംബ ചിത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ പിന്തുണ നൽകിയത്. മെയ് ആദ്യം തിയറ്ററിൽ എത്തിയ ചിത്രം ഇതാ ഒരു മാസം പിന്നിടുമ്പോൾ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ദിലീപ് കരിയറിലെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.

രണ്ട് പ്ലാറ്റ്ഫോമുകളാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ ഒടിടി അവകാശം സ്വന്തമാക്കായിരിക്കുന്നത്. സീ ഗ്രീപ്പും സിമ്പ്ലി സൗത്തും ചേർന്നാണ് ദിലീപ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം നേടിയത്. സീ ഗ്രൂപ്പിൻ്റെ Z5 (നേരത്തെ സീ5) എന്ന പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലും സിമ്പ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്തുമാണ് ചിത്രം ഒടിടിയിലൂടെ സംപ്രേഷണം ചെയ്യുക. സീ ഗ്രൂപ്പ് തന്നെയാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിട്ടുള്ളത്.

ALSO READ : Bazooka OTT : ഡൊമിനിക് എത്തിയില്ലെങ്കിലും മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ബിൻ്റോ സ്റ്റീഫനാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ദിലീപിന് പുറമെ ഉർവശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, വിനീത് തട്ടിൽ, സിദ്ധിഖ്, ജോണി ആൻ്റണി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റെനഡീവാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സാഗർ ദാസാണ് എഡിറ്റർ. സനൽ ദേവാണ് ചിത്രത്തിന് ഗാനം ഒരുക്കിട്ടുള്ളത്. വിനായക് ശശികുമാറിൻ്റെയും മനു മഞ്ജിത്തിൻ്റെയുമാണ് വരികൾ.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും