AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bazooka OTT : ഡൊമിനിക് എത്തിയില്ലെങ്കിലും മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?

Mammootty Bazooka OTT Release Date And Platform : മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ ഒടിടി അവകാശങ്ങളാണ് ഇതുവരെ വിറ്റു പോകാതിരുന്നത്. ബസുക്ക വിറ്റു പോയതിൽ മമ്മൂട്ടി ആരാധകരിൽ വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Bazooka OTT : ഡൊമിനിക് എത്തിയില്ലെങ്കിലും മമ്മൂട്ടിയുടെ ബസൂക്ക ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?
Bazooka OttImage Credit source: Mammootty Facebook
jenish-thomas
Jenish Thomas | Published: 09 Jun 2025 23:23 PM

ഏറ്റവും ഒടുവിലെത്തിയ മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഒടിടി സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ധാരണയായി. ഏപ്രിൽ ആദ്യം തിയറ്ററിൽ എത്തിയ ചിത്രം രണ്ട് മാസം പിന്നിട്ട് ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരിയിൽ റിലീസായ ​ഗൗതം വാസുദേവ് മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് അഞ്ച് മാസം പിന്നിട്ടിട്ടും ഒടിടിയിൽ എത്താത് മമ്മൂട്ടി ആരാധകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അവർക്ക് ലഭിക്കുന്ന ഏറ്റവും ആശ്വാസ വാർത്തയാണ് ബസുക്കയുടെ ഒടിടി റിലീസ്.

സീ ഗ്രൂപ്പാണ് ബസുക്കയുടെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ Z5-ലൂടെ (നേരത്ത സീ5) ചിത്രം ഡിജിറ്റൽ സംപ്രേഷണം ചെയ്യും. അതേസമയം ഒടിടി റിലീസ് തീയതി Z5 ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യം ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി സംപ്രേഷണം ചെയ്തതിന് ശേഷമാകും ബസൂക്കയുടെ ഒടിടി റിലീസ്.

ALSO READ : Alappuzha Gymkhana OTT : ഇന്നലെ വരുമെന്ന് പറഞ്ഞ ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തിയില്ല; ഇനി എന്ന് വരും?

ഗെയിമിങ് ത്രില്ലർ ഴോൺറെയിൽ അവതരിപ്പിച്ച ചിത്രമാണ് ബസൂക്ക. സാരിഗമ, തിയറ്റർ ഓഫ് ഡ്രീംസ് യൂഡ്ലി ഫിലിംസ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും സാരിഗമയും ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിൻ്റെ മകൻ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ രചനയും സംവിധാനവും നിർവഹിച്ചത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോനും ബസൂക്കയിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അന്തരിച്ച എഡിറ്റർ നിഷാദ് യൂസഫാണ് എഡിറ്റിങ് നിർവഹിച്ചത്, നിഷാദിൻ്റെ മരണത്തിന് ശേഷം മറ്റൊരു എഡിറ്ററാണ് ബസൂക്കയുടെ ചിത്രസംയോജനം നിർവഹിച്ചത്ത. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മഹേഷ് മാത്യു, വിക്കി, പിസി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ്.