AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sandra Thomas: ‘എനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് ഇവിടെ വരാന്‍ യോജിച്ച വസ്ത്രം ഇതാണ്’, പർദ്ദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്

Sandra Thomas: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഘടന ഭാരവാഹികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്.

Sandra Thomas: ‘എനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് ഇവിടെ വരാന്‍ യോജിച്ച വസ്ത്രം ഇതാണ്’, പർദ്ദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്
Sandra ThomasImage Credit source: Instagram/ Facebook
nithya
Nithya Vinu | Published: 26 Jul 2025 13:19 PM

നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ സാന്ദ്ര തോമസ്. സംഘടനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി പർ‌ദ്ദ ധരിച്ചാണ് സാന്ദ്ര തോമസ് പത്രിക സമർപ്പിക്കാൻ എത്തിയത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഘടന ഭാരവാഹികൾക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്. അതിൽ പ്രതികളായവരാണ് ഇപ്പോഴും അധികാരത്തിൽ ഉള്ളത്. എനിക്കുണ്ടായ അനുഭവങ്ങളിൽ നിന്ന് ഇവിടെ വരാൻ എന്തുകൊണ്ടും യോജിച്ച വസ്ത്രം പർദ്ദയാണെന്ന് സാന്ദ്ര പറഞ്ഞു.

നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്, അതിന് മാറ്റം വരണം. നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കുന്നുണ്ട്. ‍ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമം നടക്കുന്നുണ്ട്. തന്റെ പേരിൽ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

അച്ചടക്കം ലംഘിച്ച് എന്ന് കാണിച്ചായിരുന്നു സാന്ദ്രയെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ വിമർശനങ്ങൾ ഉന്നയിക്കുകയും അതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ച് സംഘടനയിൽ നിന്ന് നടിയെ പുറത്താക്കിയത്.