Rafeeq Ahemmed: ‘വര്‍ഷങ്ങളായി പിണക്കത്തിലായിരുന്ന ദമ്പതികള്‍ എന്റെ ആ പാട്ടുകേട്ട് ഇണക്കത്തിലായെന്നു പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ട്’
Rafeeq Ahemmed: മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം സ്പിരിറ്റിലെ പാട്ടിനെ കുറിച്ചുള്ള അനുഭവവും റഫീഖ് പങ്കുവച്ചു. ആ ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് എന്ന പാട്ടുകേട്ട് പിണക്കത്തിലായിരുന്ന ദമ്പതികള്‍ ഇണക്കത്തിലായി എന്ന് പറഞ്ഞ് തന്നെ വിളിച്ചിട്ടുണ്ട് എന്നാണ് റഫീഖ് പറയുന്നത്.

Rafeeq Ahemmed
മലയാളികൾക്ക് സുപരിചിതനാണ് റഫീഖ് അഹമ്മദ്. നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, കവി എന്നീ നിലകളിലെല്ലാം റഫീഖ് കഴിവെ തെളിയിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നീങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.
മലയാളികൾ നെഞ്ചേറ്റിയ നിരവധി മികച്ച മലയാള ഗാനങ്ങൾക്ക് വരികള്‍ എഴുതിയത് റഫീഖ് അഹമ്മദാണ്. ഇപ്പോഴിതാ തന്റെ പാട്ടെഴുത്ത് അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് റഫീക്ക് അഹമ്മദ്. മോഹൻലാൽ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം സ്പിരിറ്റിലെ പാട്ടിനെ കുറിച്ചുള്ള അനുഭവവും റഫീഖ് പങ്കുവച്ചു. ആ ചിത്രത്തിലെ മരണമെത്തുന്ന നേരത്ത് എന്ന പാട്ടുകേട്ട് പിണക്കത്തിലായിരുന്ന ദമ്പതികള്‍ ഇണക്കത്തിലായി എന്ന് പറഞ്ഞ് തന്നെ വിളിച്ചിട്ടുണ്ട് എന്നാണ് റഫീഖ് പറയുന്നത്.
Also Read: ‘അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിൽ: ആദ്യ വിവാഹം ഡിവോഴ്സായി, രണ്ടാമത് വിവാഹം കഴിച്ചയാൾ മരിച്ചു’
ഗൃഹലക്ഷ്മി വാരികയില്‍ സംസാരിക്കുകയായിരുന്നു റഫീക്ക് അഹമ്മദ്. പാട്ട് എഴുതി കഴിഞ്ഞ് നല്ല ആത്മ സംതൃപ്തി തോന്നിയ ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും ആമി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളില്‍ ഗാനം എഴുതാന്‍ കഴിഞ്ഞത് ഒരു വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലെ ഇടുക്കി എന്ന ഗാനത്തിന് ഒരുപാട് പ്രശംസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. താന്‍ എഴുതിയവയില്‍ ഇഷ്ടം തോന്നിയ കുറെ പാട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാന്‍ മറന്ന പരിഭവങ്ങള്‍, വേനല്‍പ്പുഴയില്‍ തെളിനീരില്‍, തെക്കിനിക്കോലായ, മഴ ഞാന്‍ അറിഞ്ഞില്ല തുടങ്ങിയ ഗാനങ്ങള്‍ അതില്‍ ചിലതാണെന്നും റഫീക്ക് അഹമ്മദ് പറയുന്നു