The Protector Movie: ഷൈൻ ടോം ചാക്കോ പോലീസാകുന്നു ; ‘ദി പ്രൊട്ടക്ടർ’ ജൂണിൽ
Shine Tom Chacko Malayalam Movie : ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ പ്രൊട്ടക്ടറിലെ മറ്റ് താരങ്ങളെയും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.
ഷൈൻ ടോം ചാക്കോ പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി പ്രൊട്ടക്ടർ’ ജൂൺ 13ന് തിയേറ്ററുകളിലെത്തുന്നു. ജി.എം. മനു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോബിൻസ് മാത്യുവാണ്. അമ്പാട്ട് ഫിലിംസിൻ്റെ ബാനറിലാണ് ‘ദി പ്രൊട്ടക്ടർ’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ പ്രൊട്ടക്ടറിലെ മറ്റ് താരങ്ങളെയും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.
വലിയ താരനിര തന്നെ അണി നിരക്കുന്ന പ്രൊട്ടക്ടറിൽ തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മനോജ്ജ് കെ. ജയൻ,ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ്, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രജീഷ് രാമനാണ്. പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
വലിയ വിവാദങ്ങൾക്കിടയിലാണ് ദി പ്രൊട്ടക്ടറിൻ്റെ ഫസ്റ്റ് ലുക്ക് ആദ്യം റിലീസായത്. അതിനാൽ തന്നെയും ചിത്രം ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ പറ്റി കമൻ്റുകൾ രേഖപ്പെടുത്തിയത്.