AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajinikanth: ‘തലൈവാ… മുഖം കാണിക്കുമോ’ എന്ന് ആരാധകൻ; ഫ്ലൈറ്റിൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്ത് രജനികാന്ത്

അടുത്തിടെ, രജനികാന്തും മകൾ ഐശ്വര്യയും ചെന്നൈിൽ നിന്ന് ഹൈദരാബാദിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്തിരുന്നു. വിമാനത്തിനകത്തേക്ക് കയറുന്ന രജനികാന്തിനെ കണ്ടതോടെ ആരാധകർ ആവേശഭരിതരായി.

Rajinikanth: ‘തലൈവാ… മുഖം കാണിക്കുമോ’ എന്ന് ആരാധകൻ; ഫ്ലൈറ്റിൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്ത് രജനികാന്ത്
രജനികാന്ത്Image Credit source: Screen Grab Image
nandha-das
Nandha Das | Updated On: 07 Aug 2025 13:00 PM

സ്ക്രീനിൽ മാസായി എത്തുമ്പോഴും യഥാർത്ഥ ജീവിതത്തിൽ ലാളിത്യം നിലനിർത്തുന്ന നടനാണ് സൂപ്പർസ്റ്റാർ രജനികാന്ത്. അദ്ദേഹം നായകനായെത്തുന്ന ‘കൂലി’ ഓഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ, രജനികാന്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ വൈറലാവുകയാണ്. വിമാനത്തിനുള്ളിൽ നിന്നുള്ള താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

അടുത്തിടെ, രജനികാന്തും മകൾ ഐശ്വര്യയും ചെന്നൈിൽ നിന്ന് ഹൈദരാബാദിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്തിരുന്നു. വിമാനത്തിനകത്തേക്ക് കയറുന്ന രജനികാന്തിനെ കണ്ടതോടെ ആരാധകർ ആവേശഭരിതരായി. മുൻനിരയിലെ സീറ്റിലായിരുന്നു താരം ഇരുന്നത്. സൂപ്പർസ്റ്റാറിനെ കണ്ട ആവേശം സഹിക്കവയ്യാതെ പിൻനിരയിൽ ഇരുന്ന ഒരു യാത്രികൻ ‘തലൈവാ, താങ്കളുടെ മുഖമൊന്ന് കാണിക്കാമോ’ എന്ന് വിളിച്ചു പറഞ്ഞു. ഉടൻ തന്നെ, അദ്ദേഹം എഴുന്നേറ്റ് അവരെ നോക്കി കൈവീശുകയും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു.

രജനികാന്തിന്റെ വൈറൽ വീഡിയോ:

ALSO READ: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി 

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതേസമയം, തൻ്റെ പുതിയ ചിത്രമായ ‘കൂലി’യുടെ റിലീസിനായി ഒരുങ്ങുകയാണ് രജിനീകാന്ത്. സൺ പിക്ചേഴ്‌സ് നിർമിക്കുന്നത് ചിത്രത്തിൽ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണിത്.

‘ജയിലർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രജനീകാന്ത് അഭിനയിക്കുന്നതും, ‘ലിയോ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതുമായ ചിത്രമാണ് ‘കൂലി’ എന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ്.