Jailer 2: ജയിലർ ആവേശത്തിനൊപ്പം തലൈവരും, 40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം ബിഗ് സ്ക്രീനിൽ സിനിമ കണ്ട് രജനികാന്ത്
Rajinikanth Watches Jailer 2 on Big Screen: ചരിത്ര വിജയവുമായി രജനികാന്ത് നായകനായ ജയിലർ 2 സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി സിനിമ മാറുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗ് മുതലേ സിനിമ തിയേറ്ററിൽ തരംഗം ആകുമെന്ന് പ്രവചനം വന്നിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ടുകളും വ്യക്തമാക്കിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി...

Rajinikanth
ചരിത്ര വിജയവുമായി രജനികാന്ത് നായകനായ ജയിലർ 2 സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി സിനിമ മാറുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അഡ്വാൻസ് ബുക്കിംഗ് മുതലേ സിനിമ തിയേറ്ററിൽ തരംഗം ആകുമെന്ന് പ്രവചനം വന്നിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ടുകളും വ്യക്തമാക്കിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും എത്തിയ സിനിമയെ ആരാധകർ മാത്രമല്ല സിനിമ ആസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ഈ വിജയത്തിൽ ആരാധകർക്കൊപ്പം ചേർന്നിരിക്കുകയാണ് സാക്ഷാൽ രജനികാന്ത്. നീണ്ട 40 വർഷങ്ങൾക്കുശേഷം തിയറ്ററിൽ എത്തി ആരാധകർക്കൊപ്പം ജയിലർ 2 കണ്ടിരിക്കുകയാണ് താരം. ചെന്നൈയിലെ ഫിനിക്സ് മാളിലെ സിനിമ സ്ക്രീനിൽ ആണ് സൂപ്പർസ്റ്റാർ പടം കാണാൻ എത്തിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഈ വിവരവും വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടത്.
Also Read: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ
തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാതെയാണ് രജനീകാന്ത് ആരാധകർക്ക് ഒപ്പം സിനിമ കാണുന്നതിന് എത്തിയത്. രജനികാന്തിനൊപ്പം സിനിമയുടെ സംഗീതം ഒരുക്കിയ സംവിധായകൻ അനിരുദ്ധ്, കൊച്ചുമക്കളായ ലിംഗ, യാത്ര എന്നിവരും സിനിമ കാണാൻ താരത്തിനൊപ്പം ഉണ്ടായിരുന്നു. സിനിമ കാണാൻ എത്തിയ താരത്തെ സ്വീകരിച്ച് അധികൃതർ അകത്തേക്ക് കൊണ്ടുപോകുന്നതും താരം തിയേറ്ററിലേക്ക് പ്രവേശിക്കുന്നതും ആരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുന്നതും ഓരോ രംഗങ്ങളും ആസ്വദിക്കുന്നതും സൺ പിക്ചേഴ്സ് പുറത്തുവിട്ട വീഡിയോയിൽ കാണാം.
സാക്നിൽക് കണക്ക് പ്രകാരം 628 കോടി രൂപയ്ക്ക് മുകളിലാണ് ജയിലർ വേൾഡ് വൈഡ് കളക്ഷനായി സിനിമ നേടിയത്. ഇതിൽ 48.5 കോടി ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ ആണ്. ഓവർസീസ് കളക്ഷൻ 219.5 കോടിയും നേടി. സിനിമയുടെ ആദ്യ ദിനം ടോട്ടൽ കളക്ഷൻ 43 കോടി രൂപയ്ക്ക് മുകളിലായിരുന്നു. കേരളത്തിലും വൻ വിജയമാണ് സിനിമ നേടുന്നത്. സിനിമയിലെ പ്രധാന വില്ലൻ വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്തിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരമായ സുരാജ് വെഞ്ഞാറമൂടാണ്. അതിനൊപ്പം മലയാളികളുടെ സ്വന്തം മോഹൻലാലും ജയിലർ ഒന്നാം ഭാഗത്തിന് സമാനമായി കാമിയോ വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്.
English Summary
The legendary Rajinikanth has joined his fans to celebrate the success. After a long gap of 40 years, the star returned to a movie theater to watch Jailer 2 alongside his fans. The superstar arrived at a cinema screen located in Phoenix Mall, Chennai, to watch the film.