Rajisha Vijayan: കുറച്ച് നാൾ ബഹിരാകാശത്ത് പോകാനും അവിടെ പറക്കാനും ഉള്ള അവസരം ലഭിച്ചു; രജിഷ വിജയൻ

Rajisha vijayan About Masthishka Maranam: ഇതുവരെ കാണാത്ത ലുക്കിലാണ് നടി രതിഷ വിജയൻ ചിത്രത്തിൽ എത്തുന്നത്. ആരാധകർക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആകാംക്ഷ ഉണർത്തുന്നതും നടിയുടെ പുതിയ ലുക്ക് തന്നെയാണ്. രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകൾക്ക് നടി ഇരയാകേണ്ടി വന്നിരുന്നു.

Rajisha Vijayan: കുറച്ച് നാൾ ബഹിരാകാശത്ത് പോകാനും അവിടെ പറക്കാനും ഉള്ള അവസരം ലഭിച്ചു; രജിഷ വിജയൻ

Rajisha Vijayan

Published: 

26 Feb 2026 | 06:08 PM

ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത്‌ ഒരുക്കുന്ന ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിൻ്റെ റിലീസിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. 2046 ൽ എന്താണോ കേരളത്തിൽ നടക്കുന്നത് ആ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഫെബ്രുവരി 27 നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. രജിഷ വിജയനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രശംസകളാണ് ലഭിക്കുന്നത്.

ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത ലുക്കിലാണ് നടി രതിഷ വിജയൻ ചിത്രത്തിൽ എത്തുന്നത്. ആരാധകർക്ക് ഇടയിൽ ഏറ്റവും കൂടുതൽ ആകാംക്ഷ ഉണർത്തുന്നതും നടിയുടെ പുതിയ ലുക്ക് തന്നെയാണ്.

ALSO READ: കിച്ചു കഞ്ചാവ് വലിക്കും, ഉദ്ഘാടനത്തിന് വേണ്ടി ശരീരം കാണിക്കുന്നു…. മറുപടിയുമായി രേണു സുധി

എന്നാൽ ഇപ്പോഴിതാ, സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി പറഞ്ഞ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരുപാട് നാള് ബഹിരാകാശത്ത് പോകാനും അവിടെ കുറച്ചു നാൾ പറക്കാനും ഉള്ള അവസരം തനിക്ക് ലഭിച്ചിരുന്നു എന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ തൻ്റെ വേഷം തന്നെയാണ് അതിനുള്ള മറുപടിയെന്നും താരം വ്യക്തമാക്കി. സിനിയിൽ രജിഷ വിജയൻ അഭിനയിച്ച കോമള താമര എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകൾക്ക് നടി ഇരയാകേണ്ടി വന്നിരുന്നു.

വ്യത്യസ്തമായ ലുക്കിലായിരുന്നു ഈ ഗാനത്തിലൂടെ രജിഷ എത്തിയത്. ഇതിന് പിന്നാലെ വലിയ ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താൻ ഒരിക്കലും ​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ല എന്ന നടിയുടെ പഴയ ഒരു ഇൻ്റർവ്യൂ കുത്തിപൊക്കിയാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞാടിയത്. എന്നാൽ അത്തരം ട്രോളുകളെയെല്ലാം താൻ തമാശയോടെയാണ് കാണുന്നതെന്നതാണ് നടിയുടെ വാക്കിൽ നിന്നും മനസ്സിലാക്കേണ്ടത്.

രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരും മസ്തിഷ്ക മരണം എന്ന ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ