AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault Case: അതിൽ എന്താണ് തെറ്റ്? നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി രഞ്ജി പണിക്കർ

Actress Assault Case:പ്രതീക്ഷിച്ചത് കിട്ടാത്തവർക്ക് പരിഭവം പ്രതിഷേധവും ആക്ഷേപവും ഒക്കെ ഉണ്ടാകും. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പറയുന്നുണ്ടല്ലോ...

Actress Assault Case: അതിൽ എന്താണ് തെറ്റ്? നടിയെ ആക്രമിച്ച കേസിൽ ചോദ്യങ്ങളുമായി രഞ്ജി പണിക്കർ
Dileep, Ranji PanickerImage Credit source: Facebook
ashli
Ashli C | Updated On: 09 Dec 2025 14:25 PM

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കർ. കോടതിയുടെ നിലപാട് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ല്യുസിസിക്ക് (WCC) പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. കുറ്റവാളി അല്ലാതിരുന്നിട്ടും താൻ ശിക്ഷിക്കപ്പെടുന്നുവെന്ന് ദിലീപിന് തോന്നിയാൽ അതിൽ എന്താണ് തെറ്റ് ഒന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്ന് തന്നെയാണ് തന്റെ വിശ്വാസം.

ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നല്ലേ കോടതി പറഞ്ഞത്. ഡബ്ല്യുസിസിക്ക് പ്രതിഷേധം ഉണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകൾക്ക് അവർക്ക് അനുകൂലമായ വിധി വന്നിട്ടില്ലെങ്കിൽ പ്രതിഷേധം അറിയിക്കും. മറുഭാഗത്തുള്ളവർ എപ്പോഴും അവർക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുക. സ്വാഭാവികമായും പ്രതീക്ഷിച്ചത് കിട്ടാത്തവർക്ക് പരിഭവം പ്രതിഷേധവും ആക്ഷേപവും ഒക്കെ ഉണ്ടാകും. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പറയുന്നുണ്ടല്ലോ.

ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല എന്നല്ലേ കോടതി പറയുന്നത്. ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്ന ആളാണ്. ദിലീപിനെ സംബന്ധിച്ച അയാൾ വേട്ടയാടപ്പെട്ടു എന്നാണല്ലോ അദ്ദേഹത്തിന്റെ വികാരം. കുറ്റവാളി അല്ലാഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപിന് തോന്നൽ ഉണ്ടായെങ്കിൽ അതിൽ തെറ്റ് എന്താണ്. പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ദിലീപിനെതിരെ ഗൂഢാലോചന നടത്തി എന്നല്ലേ അദ്ദേഹം വാദിക്കുന്നത്. നമ്മുടെ രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥർ കള്ള തെളിവുണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ എന്നും രഞ്ജി പണിക്കർ ചോദിച്ചു.