Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി

Chennai Family Court Grants Actor Ravi Mohan Unrestricted Visitation Rights to Meet His Sons: കുട്ടികളെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് സ്കൂളിൽ അയക്കുന്നത്. മക്കള കാണാനൊ അവരോടൊപ്പം സമയം ചിലവഴിക്കാനോ ആരതി അനുവദിക്കുന്നില്ല. മക്കൾ ഒരു വാഹനാപകടത്തിൽ പെട്ടപ്പോൾപോലും തന്നെ അറിയിച്ചില്ല. മറ്റുള്ളവർ പറഞ്ഞാണ് ഈ വിവരം അറിഞ്ഞത്

Ravi Mohan Divorce Case: രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി

മക്കളോടൊപ്പം രവി മോഹൻ

Published: 

28 Jul 2026 | 07:39 PM

തമിഴ് നടൻ രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹ മോചന കേസിൽ നിർണ്ണായ ഇടക്കാല ഉത്തരവ് പുരപ്പെടുവിച്ച് ചെന്നൈ കുടുംബ കോടതി. മാസം തോറും 40 ലക്ഷം രൂപ ജീവനാംശമായി നൽകണമെന്ന ആരതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം വിവാഹ മോചനവുമായി ബന്ധപ്പെട്ട് കോടതി നടപടികൾ പൂർത്തിയാക്കുന്നത് വരെ മാസം മൂന്ന് ലക്ഷം രൂപ വീതം നൽകാൻ കോടതി രവി മോഹനോട് നിർദ്ദേശിച്ചു. കുട്ടികളെ കാണുന്നതുമായി ബന്ധപ്പെട്ട് രവി മോഹൻ ഉന്നയിച്ച ആവശ്യവും കോടതി അംഗീകരിച്ചു.

വിവാഹ മോചന കേസിൽ വിധി വരുന്നത് വരെ ഇടക്കാല ജീവനാംശമായി മാസം തോറും 40 ലക്ഷം രൂപ നൽകണം എന്നായിരുന്നു ആരതിയുടെ അവശ്യം. ഇരു വിഭാഗങ്ങളുടെയും വാദം വിശദമാായി കേട്ട കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. പകരം കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ വീതം മാസം തോറും നൽകണം എന്ന് കോടതി വ്യക്തമാക്കി.

മക്കളെ കാണാൻ ആരതി തന്നെ അനുവദിക്കുന്നില്ല എന്ന രവി മോഹൻ്റെ പരാതിയും കോടതി തിർപ്പാക്കി. കുട്ടികൾക്ക് അവരുടെ പിതാവിനെ കാണുന്നതിനോ അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനോ യാത്രൊരു നിയന്ത്രണങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. മക്കളെ കാണാൻ ആരതി തന്നെ അനുവദിക്കുന്നില്ല എന്ന് രവി മോഹൻ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു.

Also Read: Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

കുട്ടികളെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് സ്കൂളിൽ അയക്കുന്നത്. മക്കള കാണാനൊ അവരോടൊപ്പം സമയം ചിലവഴിക്കാനോ ആരതി അനുവദിക്കുന്നില്ല. മക്കൾ ഒരു വാഹനാപകടത്തിൽ പെട്ടപ്പോൾപോലും തന്നെ അറിയിച്ചില്ല. മറ്റുള്ളവർ പറഞ്ഞാണ് ഈ വിവരം അറിഞ്ഞത് എന്നും അപകട വിവരം അറിഞ്ഞിട്ടും കുട്ടികളെ കാണാൻ കഴിയാത്തതിൽ വലിയ വിഷമം ഉണ്ടെന്നും രവി മോഹൻ നേരത്തെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നലെയാണ് രവി മോഹന് അനുകൂലമായ ഉത്തരവ് ഉണ്ടായാത്.

2009 ജൂണിലാണ് രവി മോഹനും ആരതിയും വിവാഹിതരായത്. 15 വർഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവിൽ, വിവാഹ മോചനത്തിന് ഹാർജി നൽകിയതായി 2024 സെപ്റ്റംബറിൽ രവി മോഹനാണ് വെളിപ്പെടുത്തിയത്. ആരതിയുമായി പൊരുത്തെപ്പെടാനാവത്ത അഭിപ്രായ വ്യത്യസങ്ങൾ നിലാനിൽക്കുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു വിവാഹ മോചനം സംബന്ധിച്ച പ്രതികരണം. എന്നാൽ വിവാഹ മോചനത്തിനുള്ള നീക്കം തൻ്റെ അറിവോടെയല്ല എന്ന് വ്യക്തമാക്കി ആരതി രാംഗത്തെത്തുകയായിരുന്നു. ഇതോടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇത് വലിയ വാർത്തയായി മാറി. വിവഹ മോചനവുമായി ബന്ധപ്പെട്ട് വിശദമായ വിചാരണ തുടരുകയാണ്.

English Summary

The Chennai Family Welfare Court issued an interim order in actor Ravi Mohan’s divorce case with his estranged wife Aarti. The court rejected Aarti’s demand for Rs 40 lakh monthly maintenance, fixing it at Rs 3 lakh instead. Additionally, the court granted Ravi Mohan unrestricted rights to meet his two sons.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ