Ravi Mohan: 40 ലക്ഷം രൂപ ആരതിക്ക് സ്വന്തമല്ല, 86 ലക്ഷം രൂപയാണ് കുട്ടികളുടെ സ്കൂൾ ഫീസ്! കോടതിവിധിയിൽ സുജാത വിജയകുമാർ

Ravi Mohan:പ്രതിമാസം അഞ്ചുലക്ഷം രൂപ ചെലവിൽ രവിമോഹൻ നൽകണം. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം തന്റെ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള ചെലവ് പോലും നൽകിയിട്ടില്ല ഭക്ഷണത്തിന് പണമില്ലേ എന്ന് ചോദിക്കരുത്. കുട്ടികളെ പരിപാലിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് വായ്പ പോലും തിരിച്ചടയ്ക്കാത്തതിനാൽ ഐസിഐസിഐ ബാങ്ക് അദ്ദേഹത്തിന് വീട് പിടിച്ചെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട് ഒരു രക്ഷിതാവിനും ഇത്തരം.........

Ravi Mohan: 40 ലക്ഷം രൂപ ആരതിക്ക് സ്വന്തമല്ല, 86 ലക്ഷം രൂപയാണ് കുട്ടികളുടെ സ്കൂൾ ഫീസ്! കോടതിവിധിയിൽ സുജാത വിജയകുമാർ

Ravi Mohan Aarti Divorce

Published: 

02 Aug 2026 | 08:45 AM

ദിവസങ്ങൾക്കു മുമ്പാണ് നടൻ രവി മോഹൻ ഭാര്യക്ക് മാസം നൽകേണ്ട ജീവനാംശവുമായി ബന്ധപ്പെട്ട കോടതിയുടെ വിധി വന്നത്. മാസം നാല്പതു ലക്ഷം രൂപ ആവശ്യമായിരുന്നു ആരതി ഉന്നയിച്ചത് എങ്കിലും അത് ഒരാൾക്ക് താങ്ങാൻ ആകുന്ന തുകയല്ല എന്ന കോടതി നിരീക്ഷണത്തോടെ മാസം 3 ലക്ഷം രൂപ എന്ന വിധി വന്നിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരതിയുടെ അമ്മയായ സുജാത വിജയകുമാർ. 10 പേജ് ഉള്ള വിധിയാണ് പുറത്തുവന്നത് എന്നാൽ എല്ലാവരും അറിഞ്ഞത് നാല്പതു ലക്ഷം രൂപ ആരതി ചോദിച്ചു എന്നാൽ മൂന്നുലക്ഷം രൂപ മാത്രം കൊടുത്താൽ മതിയെന്ന് കോടതി പറഞ്ഞു എന്നാണ്, എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.

ALSO READ:രവി മോഹന് ആശ്വാസം; 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന ആരതിയുടെ ആവശ്യം തള്ളി കോടതി

പ്രതിവർഷം 86 ലക്ഷം രൂപ സ്കൂൾ ഫീസ് അടക്കണം…

താൻ ശരിക്കും കോടതിയോട് നന്ദിയാണ് പറയുന്നത്. കാരണം ഇത് വെറും മൂന്നു ലക്ഷത്തെക്കുറിച്ചുള്ള വിധിയല്ല 10 പേജുള്ള വിധിയാണ്. ഞങ്ങൾ ആവശ്യപ്പെട്ടത് ആകെ 40 ലക്ഷം രൂപയാണ് എന്നാൽ കുട്ടികൾക്ക് പ്രതിവർഷം 86 ലക്ഷം രൂപ സ്കൂൾ ഫീസ് കെട്ടണം. രണ്ട് കുട്ടികളും ഒരു അമേരിക്കൻ സ്കൂളിലാണ് പഠിക്കുന്നത് രണ്ടു പേർക്കും മാത്രം പ്രതിവർഷം 86 ലക്ഷം രൂപ സ്കൂൾ ഫീസ് അടക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആ വാർത്തകൾ ഒന്നും പുറത്തുവന്നിട്ടില്ല. മാത്രമല്ല മൂന്നുലക്ഷം രൂപയും രണ്ടു കുട്ടികൾക്കും ഒരു ലക്ഷം രൂപ വീതവും നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതായത് പ്രതിമാസം അഞ്ചുലക്ഷം രൂപ ചെലവിൽ രവിമോഹൻ നൽകണം. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം തന്റെ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള ചെലവ് പോലും നൽകിയിട്ടില്ല ഭക്ഷണത്തിന് പണമില്ലേ എന്ന് ചോദിക്കരുത്. കുട്ടികളെ പരിപാലിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് വായ്പ പോലും തിരിച്ചടയ്ക്കാത്തതിനാൽ ഐസിഐസിഐ ബാങ്ക് അദ്ദേഹത്തിന് വീട് പിടിച്ചെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട് ഒരു രക്ഷിതാവിനും ഇത്തരം ഒരു സാഹചര്യം നേരിടരുത് കുട്ടികളുടെ ട്യൂഷൻ ഫീസ്, കരാട്ടെ, നൃത്ത ക്ലാസ് ഫീസ് എന്നിവ കൂടി ചേർത്തതിനുശേഷം ആണ് 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് വരുന്നത്. പക്ഷേ ആരതി ഒരിക്കലും തനിക്ക് 40 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടില്ല.

കുട്ടികളെ കാണുന്നതിൽ തടഞ്ഞിട്ടില്ല…

കുട്ടികളെ കാണുന്നിൽ നിന്നും ഒരിക്കലും രവി മോഹനൻ ഞങ്ങൾ തടഞ്ഞിട്ടില്ല എന്നും അദ്ദേഹം വന്ന് തന്റെ കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ആരതി തന്നെ കോടതിയിൽ നൽകിയിട്ടുണ്ട്. കോടതിവിധി എന്താണെന്ന് അറിയാതെ ആരും നാല്പതു ലക്ഷം രൂപ ചോദിച്ചു എന്ന് പറയുന്ന തെറ്റാണെന്നും സുജാത വിജയകുമാർ പറയുന്നു.

ENGLISH SUMMARY

A few days ago, the court’s verdict regarding the monthly maintenance to be paid by actor Ravi Mohan to his wife came out. Aarti had demanded Rs 40 lakh per month, but the court observed that it was not an amount that one person could afford, and the verdict was set at Rs 3 lakh per month. Now, Aarti’s mother, Sujatha Vijayakumar, has come out with a response to the matter.

Follow Us
ഓഗസ്റ്റ് 9 മുതൽ 4 രാശിക്കാർക്ക് ഭാഗ്യമഴ!
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി