Asha Bhosle: മക്കളുടെ പ്രശംസ നേടാനുള്ള വാശിയില്‍ പടുത്തുയര്‍ത്തിയത് റെസ്റ്റോറന്റ് ശൃംഖലകള്‍; ‘ആശാസി’ന് പിന്നിലെ വാശിക്കഥ

Asha Bhosle’s journey to the restaurant network: വിഖ്യാത ഗായിക ആശാ ഭോസ്‌ലെ പാചകത്തിലും വൈദഗ്ധ്യം തെളിയിച്ചിരുന്നു. 'ആശാസ്' റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ കൂടിയാണ് ആശാ ഭോസ്‌ലെ. സംഗീതത്തിനൊപ്പം, പാചകത്തിലും ആശാ വൈദഗ്ധ്യം തെളിയിച്ചതിന് പിന്നില്‍ 'വാശി'യുടെ ഒരു പശ്ചാത്തലമുണ്ട്. ആ കഥ വായിക്കാം.

Asha Bhosle: മക്കളുടെ പ്രശംസ നേടാനുള്ള വാശിയില്‍ പടുത്തുയര്‍ത്തിയത് റെസ്റ്റോറന്റ് ശൃംഖലകള്‍; ആശാസിന് പിന്നിലെ വാശിക്കഥ

ആശാ ഭോസ്‌ലെ

Published: 

12 Apr 2026 | 02:25 PM

Asha Bhosle’s Culinary Empire: സംഗീതത്തിലെ ഏഴ് സ്വരങ്ങള്‍ പോലെ പാചകത്തിലെ ചേരുവകളെയും അത്രമേല്‍ സ്‌നേഹിച്ചിരുന്നയാളാണ് വിഖ്യാത ഗായിക ആശാ ഭോസ്‌ലെ. ആശാ ഭോസ്‌ലെയുടെ സ്വരമാധുര്യം കാതുകള്‍ക്ക് വിരുന്നാണെങ്കില്‍, അവരുടെ പാചകവിരുത് നാവിന് രുചിമേളമാണ്. ലോകമെമ്പാടും അറിയപ്പെടുന്ന ‘ആശാസ്’ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ കൂടിയാണ് ആശാ ഭോസ്‌ലെ. സംഗീതത്തിനൊപ്പം, പാചകത്തിലും ആശാ വൈദഗ്ധ്യം തെളിയിച്ചതിന് പിന്നില്‍ ‘വാശി’യുടെ ഒരു പശ്ചാത്തലമുണ്ട്.

പണ്ട് പലപ്പോഴും ജോലിത്തിരക്ക് മൂലം മക്കള്‍ക്ക് പാചകം ചെയ്തു നല്‍കാന്‍ ആശയ്ക്ക് സാധിച്ചിരുന്നില്ല. മറ്റുള്ളവരുടെ പാചകനൈപുണ്യത്തെക്കുറിച്ച് മക്കള്‍ പലപ്പോഴും വാചാലരാകുന്നത് ആശാ ഭോസ്‌ലെ ശ്രദ്ധിച്ചിരുന്നു. ഒരു അമ്മ എന്ന നിലയില്‍ ഇത് അവരെ ഏറെ വേദനിപ്പിച്ചു, ചിന്തിപ്പിച്ചു.

അവിടെ നിന്നായിരുന്നു ആ വാശിയുടെ തുടക്കം. തന്റെ മക്കള്‍ മറ്റുള്ളവരുടെ പാചകത്തെയല്ല, തന്റെ വിഭവങ്ങളെ പുകഴ്ത്തണമെന്ന വാശി അവരില്‍ ഉടലെടുത്തു. അതോടെ പാചകത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിച്ചു. സംഗീതവുമായി ബന്ധപ്പെട്ട് പല നാടുകള്‍ സന്ദര്‍ശിക്കാന്‍ ആശാ ഭോസ്‌ലെയ്ക്ക് അവസരം ലഭിച്ചിരുന്നു.

Also Read: Asha Bosle : ഗായിക ആശാ ബോസ്ലെ അന്തരിച്ചു

വ്യത്യസ്ത ഭക്ഷണരീതികളെ അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. അങ്ങനെ തന്നിലെ പാചകകലയെ അവര്‍ പരിപോക്ഷിപ്പിച്ചു. വീണ്ടും വീണ്ടും മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. വൈകാതെ ഒരു പാചകവിദഗ്ധയുമായി.

‘ആശാ’സ്‌

പിന്നീട് ലോകമറിയപ്പെടുന്ന ‘ആശാ’സ് റെസ്റ്റോറന്റ് ശൃംഖല പടുത്തുയര്‍ത്തി. 2002-ൽ ദുബായിലെ വാഫി സിറ്റി മാളിലാണ് ആദ്യത്തെ ‘ആശാസ്’ റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്. അതിനുശേഷം, ഈ ശൃംഖല അബുദാബി, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. നിരവധി അംഗീകാരങ്ങളും ‘ആശാ’സിനെ തേടിയെത്തി.

ബാല്യകാലത്ത് പിതാവിന്റെ നാടക കമ്പനിയോടൊപ്പം യാത്ര ചെയ്യുമ്പോള്‍, പാചകപ്പുരയിലെ വലിയ ചെമ്പുകളിൽ ഭക്ഷണത്തിന്റെ ആവി പറക്കുന്നത് ചുറ്റിനടന്ന് കാണാന്‍ ആശാ ഭോസ്‌ലെ ഇഷ്ടപ്പെട്ടിരുന്നു. ഈ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ ആളുകളുടെ മുഖത്തുണ്ടാകുന്ന സംതൃപ്തിയും അന്ന് അവര്‍ ശ്രദ്ധിച്ചു. തന്നെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചതിന് പിന്നില്‍ ഇതും ഒരു കാരണമാണെന്ന് ഒരിക്കല്‍ ആശാ ഭോസ്‌ലെ വെളിപ്പെടുത്തിയിരുന്നു.

കേരള ചില്ലി ഗാർലിക് പ്രോൺസ്

വടക്കുപടിഞ്ഞാറൻ ഇന്ത്യൻ വിഭവങ്ങൾക്കാണ് ആശാസ് റെസ്റ്റോറന്റുകളിൽ പ്രാധാന്യം. കേരള ചില്ലി ഗാർലിക് പ്രോൺസ് അടക്കമുള്ള വിഭവങ്ങളും ഈ റെസ്റ്റോറന്റില്‍ ലഭ്യമാണ്. ഭട്ടി കാ ചാപ്പ്, മക്കായ് സീഖ് കബാബ്, കോടി കറി, ഫിഷ് ബിരിയാണി എന്നിവയാണ് മറ്റ്‌ സിഗ്നേച്ചർ വിഭവങ്ങൾ.

വിവരങ്ങള്‍ക്ക് കടപ്പാട്: കര്‍ളിടെയില്‍സ്, എന്‍ഡിടിവി

Follow Us
Related Stories
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം
ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി