Kannan Pattamby: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Kannan Pattamby: നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

Kannan Pattamby
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. രാത്രി 11.41നായിരുന്നു അന്ത്യം. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കും.
പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുള്ള കണ്ണൻ പട്ടാമ്പി സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.
മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
മേജർ രവിയാണ് കണ്ണൻ പട്ടാമ്പിയുടെ വിയോഗം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.” എന്റെ പ്രിയ സഹോദരൻ, സിനിമ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള, കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41 nu അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് 4 മണിക്ക്” എന്നാണ് മേജർ രവി സോഷ്യൽ മീഡിയയിൽ കുറിച്ചത്.