Renu Sudhi: ദാനം കിട്ടിയ വീടാണ്, എങ്കിലും മഴ പെയ്യുമ്പോൾ ചോരുന്നുണ്ടെന്ന് രേണു സുധി; പച്ചക്കള്ളമെന്ന് വീട് നിർമിച്ച് നൽകിയ ഫിറോസ്

Renu Sudhi Complaints About Home Leakage: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വീട് നിർമിച്ച് നൽകിയ ഫിറോസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രേണു പറഞ്ഞത് കണ്ടിരുന്നുവെന്നും, എന്നാൽ ആ വീട് ചോരുന്നില്ലെന്നുമാണ് ഫിറോസിന്റെ പ്രതികരണം. 

Renu Sudhi: ദാനം കിട്ടിയ വീടാണ്, എങ്കിലും മഴ പെയ്യുമ്പോൾ ചോരുന്നുണ്ടെന്ന് രേണു സുധി; പച്ചക്കള്ളമെന്ന് വീട് നിർമിച്ച് നൽകിയ ഫിറോസ്

രേണു സുധി, ഫിറോസ്

Published: 

10 Jul 2025 18:56 PM

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ രേണു സുധിയുടെ മക്കൾക്കായി കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് കോട്ടയത്ത് വീട് നിർമിച്ച് നൽകിയത്. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് അറ്റാച്ച് ബാത് റൂമുകൾ, ഒരു കോമൺ ബാത്റൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും അടങ്ങുന്ന 1050 സ്ക്വയർഫീറ്റ് വരുന്ന വീടാണ് ഇവർക്ക് കെഎച്ച്ഡിഇസി ഗ്രൂപ്പ് സമ്മാനിച്ചത്.

എന്നാൽ, ഇപ്പോഴിതാ വീടിന്റെ പലയിടങ്ങളിലും ചോർച്ചയുണ്ടെന്ന് പറയുകയാണ് സുധിയുടെ ഭാര്യ രേണു സുധി. ചില്ലിട്ട ഭാ​ഗത്ത് കൂടി മഴ പെയ്യുമ്പോൾ നല്ല ചോർച്ചയുണ്ടെന്നും അത് പരിഹരിക്കാൻ പറ്റുമോ എന്നതിനെ കുറിച്ച് തനിക്ക് വിശദമായി അറിയില്ലെന്നുമാണ് രേണു പറയുന്നത്. ദാനം തന്ന വീടല്ലേ, എന്തിനാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാൽ, ശരിയാണ്. ദാനം തന്ന വീടാണ്. തന്റെ മക്കൾക്ക് വേണ്ടി ചെയ്തത് വലിയ കാര്യമാണ്. അതിൽ ഒരുപാടു നന്ദിയുമുണ്ട്. എന്നാലും മഴ പെയ്യുമ്പോൾ ചോർച്ചയുണെന്നാണ് രേണു പറഞ്ഞത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വീട് നിർമിച്ച് നൽകിയ ഫിറോസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രേണു പറഞ്ഞത് കണ്ടിരുന്നുവെന്നും, എന്നാൽ ആ വീട് ചോരുന്നില്ലെന്നുമാണ് ഫിറോസിന്റെ പ്രതികരണം. രേണു പറയുന്നത് പച്ചക്കളമാണെന്നും, ഇത് നൂറല്ല ഇരുന്നൂറ് ശതമാനം ഉറപ്പോടെ തങ്ങൾക്ക് പറയാൻ കഴിയുമെന്നും, നല്ല ക്വാളിറ്റിയിൽ തന്നെയാണ് വീട് നിർമിച്ചു നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘സ്വന്തം അനിയത്തികുട്ടിയെ പോലെ’; വീട്ടിലെ ജോലിക്കാരിയുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്, കയ്യടിച്ച് സോഷ്യൽ മീഡിയ

സുധിയുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീടാണത്. തങ്ങൾ നിർമ്മിച്ചു നൽകിയ വീടിന് ഒരു ക്വാളിറ്റിയും ഇല്ലെന്ന രീതിയിലാണ് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നത്. എല്ലാ വർഷവും അർഹതപ്പെട്ടവർക്ക് ഞങ്ങൾ ഒരു വീടുവച്ച് കൊടുക്കാറുണ്ട്. അതിന്റെ ഭാ​ഗമായാണ് സുധിയുടെ മക്കൾക്കും വീട് വെച്ച് കൊടുത്തതെന്ന് ഫിറോസ് പറഞ്ഞു.

“ഇനി എന്തായാലും ആർക്കും വീട്‌ നൽകാൻ ഞങ്ങളില്ല, ഇത്രയധികം സങ്കടപ്പെട്ട മറ്റൊരു ദിവസം ഇല്ല. ഈ ചോദ്യങ്ങൾ ചോദിപ്പിച്ചതിനും അതിനു ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നൽകി ഞങ്ങളെ സമൂഹത്തിൽ മോശക്കാരാക്കിയതിനും രേണുവിന് ഒരുപാടു നന്ദി” എന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ