Prakash Varma: ‘പ്രേക്ഷകർ എന്നെ സ്വീകരിച്ചത് ആ കാരണങ്ങളാൽ’; പ്രകാശ് വർമ
Prakash Varma: ഒരു നെഗറ്റീവ് കഥാപാത്രത്തെ ഇത്രമാത്രം സ്നേഹിക്കുന്നതും തന്നെ തിരിച്ചറിയുന്നതും അനുഭവിക്കാത്ത കാര്യങ്ങളാണെന്നും പ്രകാശ് വർമ പറയുന്നു. ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടരും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് പ്രകാശ് വർമ. എസ്.ഐ ജോർജ് എന്ന കഥാപാത്രത്തോട് പ്രേക്ഷകർ തോന്നിയ വെറുപ്പ് തന്നെയാണ് പ്രകാശ് വർമ എന്ന നടന്റെ വിജയവും. ഇപ്പോഴിതാ തന്റെ ഐക്കോണിക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
തന്റെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന് രണ്ട് കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തെ ഇത്രമാത്രം സ്നേഹിക്കുന്നതും തന്നെ തിരിച്ചറിയുന്നതും അനുഭവിക്കാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.
‘പ്രേക്ഷകർ എന്നെ സ്വീകരിച്ചതിന് രണ്ട് മൂന്ന് ഘടകങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തിനെ ഇത്രമാത്രം ആൾക്കാർ സ്നേഹിക്കുന്നതും എന്നെ കണ്ടാൽ തിരിച്ചറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതും എന്റെ ജീവിതത്തിൽ എക്സ്പീരിയൻസ് ചെയ്യാത്ത കാര്യങ്ങളാണ്.
ക്രൂരമായ ഓഫീസ് ഓഫീസറാണ്. പക്ഷേ, ഈ കഥാപാത്രത്തെ ഏറ്റെടുക്കുക എന്ന് പറയുമ്പോൾ എനിക്ക് രണ്ട് കാര്യങ്ങളാണ് തോന്നിയത്. ആ സിനിമയിലെ ഈ കഥാപാത്രത്തിന്റെ ആർക്ക് എഴുതി വച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. രണ്ട് പെർഫോമിങ് റിലേറ്റഡായിട്ടുള്ള പല കാര്യങ്ങളുണ്ട്’, പ്രകാശ് വർമ പറയുന്നു.