Renu Sudhi: സുധി മരിച്ച ദിവസം പോലും മറന്ന് രേണു! പ്രതികരണം ഇങ്ങനെ

Renu Sudhi Reaction on Kollam Sudhi Date Death: താൻ ജീവിതത്തിൽ നേടുന്നതിലും ജീവിതം ആസ്വദിക്കുന്നതിലും എല്ലാം ഏറ്റവും കൂടുതൽ സന്തോഷിക്കുക തന്റെ സുധി ചേട്ടനാണ് എന്ന് രേണു എപ്പോഴും പറയും....

Renu Sudhi: സുധി മരിച്ച ദിവസം പോലും മറന്ന് രേണു! പ്രതികരണം ഇങ്ങനെ

Renu Sudhi (9)

Published: 

17 Feb 2026 | 11:35 AM

കലാകാരനായ കൊല്ലം സുധിയുടെ വിയോഗത്തോടെയാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. ഭർത്താവ് മരിച്ചാൽ ഭാര്യമാർ ഇങ്ങനെ ആയിരിക്കണം എന്ന പരമ്പരാഗതമായ ചട്ടങ്ങളെ എല്ലാം തന്നെ തിരുത്തിക്കുറിച്ചു കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. താൻ ജീവിതത്തിൽ നേടുന്നതിലും ജീവിതം ആസ്വദിക്കുന്നതിലും എല്ലാം ഏറ്റവും കൂടുതൽ സന്തോഷിക്കുക തന്റെ സുധി ചേട്ടനാണ് എന്ന് രേണു എപ്പോഴും പറയും.

താൻ ഇതെല്ലാം നേടുന്നതും ജീവിതത്തിൽ മുന്നേറുവാൻ ശ്രമിക്കുന്നതും എല്ലാം സുധി ചേട്ടന് വേണ്ടിയാണ് എന്നും ഇതെല്ലാം തന്നെ സുധി ചേട്ടൻ ആഗ്രഹിച്ച കാര്യങ്ങളാണ് എന്നുമാണ് രേണു സുധി ആളുകളുടെ വിമർശനത്തിന് പറയാറ്. രേണു സുധിയെ അനുകൂലിച്ചു വിമർശിച്ചും ആളുകൾ എത്താറുമുണ്ട്. ഇപ്പോഴിതാ സുധിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനാണ് രേണു തിരികൊളുത്തിയിരിക്കുന്നത്.

ഭർത്താവായ കൊല്ലം സുധി മരിച്ച വർഷമാണ് ഇത്തവണ രേണു മറന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് സുധി മരിച്ച വർഷത്തിൽ രേണു സംശയം പ്രകടിപ്പിച്ചത്. 2022 ലാണ് സുധി മരിച്ചത് എന്നാണ് രേണു സുധി അഭിമുഖത്തിൽ പറയുന്നത്.. എന്നാൽ 2023 ജൂൺ അഞ്ചിനായിരുന്നു വാഹനാപകടത്തിൽ കൊല്ലം സുധി അന്തരിച്ചത്.

കൊല്ലം സുധി മദ്യപാനിയും കടം വാങ്ങിയിരുന്ന ആളാണെന്നും മരിച്ച ശേഷം എല്ലാവരും ഇപ്പോൾ പുകഴ്ത്തുകയാണെന്ന്  കുറിച്ച് ചോദിക്കുകയായിരുന്നു ഒരു യൂട്യൂബ് അവതാരകൻ അതിന് ഇത് ഏത് വർഷമാണ് 2026 2025 2024 2023 2022 ആണെന്ന് തോന്നുന്നു ചേട്ടൻ മരിച്ചത്. അല്ലേ 2022ൽ മരിച്ച മനുഷ്യനല്ലേ ഈ കമന്റിന് എന്ത് പ്രസക്തി. മരിച്ചവർ അവിടെ സമാധാനത്തിൽ ഉറങ്ങട്ടെ അതിനെപ്പറ്റി ഇനി ആരും ചെയ്യേണ്ട എന്നും ഇപ്പോൾ വർഷം 2026 ആയില്ലേ എന്നുമായിരുന്നു രേണു സുധി പ്രതികരിച്ചത്. പിന്നാലെ ഇവർക്കെതിരെ വലിയ സോഷ്യൽ മീഡിയ അറ്റാക്കാണ് ഉണ്ടാകുന്നത്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി