AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayan Cherthala: ‘മമ്മൂക്ക പറഞ്ഞിട്ടാണ് ആ സിനിമയില്‍ അവസരം ലഭിച്ചത്, മണിക്ക് വെച്ചിരുന്ന വേഷമാണ്’

Jayan Cherthala about Mammootty: അടുത്ത പടമായ മായാബസാറില്‍ മണിയെ വില്ലനാക്കി. പരുന്ത് തനിക്കും തന്നു. ചെയ്തു തന്ന കാര്യങ്ങള്‍ക്ക്‌ എപ്പോഴും സ്മരണയുണ്ടാകണം. ഒരു സിനിമാ നടന്‍ എന്ന ലേബലുണ്ടാക്കി തന്നതില്‍ ഒരുപാട് പേര്‍ക്ക് പങ്കുണ്ടെന്നും താരം

Jayan Cherthala: ‘മമ്മൂക്ക പറഞ്ഞിട്ടാണ് ആ സിനിമയില്‍ അവസരം ലഭിച്ചത്, മണിക്ക് വെച്ചിരുന്ന വേഷമാണ്’
ജയൻ ചേർത്തലയും മമ്മൂട്ടിയുംImage Credit source: facebook.com/jayanrnair
jayadevan-am
Jayadevan AM | Published: 16 Jul 2025 13:04 PM

ലയാളികള്‍ക്ക് പരിചയപ്പെടുത്തല്‍ വേണ്ടാത്ത താരമാണ് ജയന്‍ ചേര്‍ത്തല. സിനിമയിലും സീരിയലുകളിലുമായി ചെറതും വലുതുമായി നിരവധി വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരുന്ത് എന്ന സിനിമയിലെ കല്ലായി അസീസ് എന്ന കഥാപാത്രം അദ്ദേഹം ഭംഗിയാക്കിയ മറ്റു വേഷങ്ങളിലൊന്നാണ്. പരുന്തില്‍ തനിക്ക് അവസരം ലഭിക്കാന്‍ കാരണം മമ്മൂട്ടിയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയന്‍ ചേര്‍ത്തല വെളിപ്പെടുത്തി.

”മാനസപുത്രി മമ്മൂക്ക ഡെയ്‌ലി കാണുമായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ പടത്തില്‍ ഒരു ക്യാരക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും, അവര്‍ വിളിക്കുമെന്നും പറഞ്ഞ് ഒരു ദിവസം അദ്ദേഹം ഫോണില്‍ വിളിച്ചു. മമ്മൂക്ക പറഞ്ഞിട്ടാണ് ആ സിനിമയില്‍ അവസരം ലഭിച്ചത്. അത് മണിക്ക് വെച്ചിരുന്ന വേഷമാണ്”- ജയന്‍ പറഞ്ഞു.

അടുത്ത പടമായ മായാബസാറില്‍ മണിയെ വില്ലനാക്കി. പരുന്ത് തനിക്കും തന്നു. ചെയ്തു തന്ന കാര്യങ്ങള്‍ക്ക്‌ എപ്പോഴും സ്മരണയുണ്ടാകണം. ഒരു സിനിമാ നടന്‍ എന്ന ലേബലുണ്ടാക്കി തന്നതില്‍ ഒരുപാട് പേര്‍ക്ക് പങ്കുണ്ടെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

Read Also: Cinematographer Alagappan: ‘മമ്മൂട്ടി ചിത്രത്തിലെ ആ സീൻ ഷൂട്ട് ചെയ്യാൻ എനിക്ക് മടിയായിരുന്നു, അതിനൊരു കാരണമുണ്ട്’; ഛായാ​ഗ്രാഹകൻ അള​ഗപ്പൻ

‘മമ്മൂക്ക, രഞ്ജിത്ത് സര്‍, പ്രേം പ്രകാശേട്ടന്‍, കെകെ രാജീവ്’ തുടങ്ങിയവര്‍ക്ക് പങ്കുണ്ട്. തീര്‍ത്താല്‍ തീരാത്ത കടപ്പാടു ഒരുപാടു പേരോടുണ്ട്. ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍സ്‌പേസ് പങ്കിട്ടത് മമ്മൂക്കയോടൊപ്പമാണ്. വളരെ സ്‌ട്രെയിറ്റാണ് അദ്ദേഹം. പറയേണ്ടത് കൃത്യമായി പറയും. വളരെ സിന്‍സിയറായി ഇടപെടുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.