AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Renu Sudhi: കിച്ചുവിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ..! മറുപടിയുമായി രേണു സുധി

ഇപ്പോൾ ഇതാ കിച്ചുവിനോട് തനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത് എന്നാണ് രേണു പറയുന്നത്. സുധി ചേട്ടൻ മരിക്കുമ്പോൾ തനിക്ക് ആകെ ഉണ്ടായിരുന്നു കുറച്ചു കടങ്ങൾ മാത്രമാണ്. കുറെ പ്രാരാബ്ധങ്ങളും കടങ്ങളും രണ്ടു മക്കളെയും മാത്രമാണ് സുധി ചേട്ടൻ എനിക്ക് തന്നിട്ടു പോയത്. ഒരു സ്വത്തും തനിക്ക് തന്നിട്ടില്ല. കിച്ചുവിനെ സംബന്ധിച്ച് അവൻ പ്രായപൂർത്തിയായി 22 വയസ്സുള്ള എന്റെ മകനാണ്. അവനവന്റേതായ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായമുണ്ട്....

Renu Sudhi: കിച്ചുവിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ..! മറുപടിയുമായി രേണു സുധി
Renu SudhiImage Credit source: Instagram
Ashli C
Ashli C | Published: 04 Apr 2026 | 02:22 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊല്ലം സുധിയുടെ മകൻ കിച്ചുവും ഭാര്യ രേണു സുധിയും തമ്മിലുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ പുകയുന്നത്. തന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും താൻ വീട്ടിൽ അനുഭവിച്ച കാര്യങ്ങളായിരുന്നു കിച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്. തന്റെ ഇപ്പോഴത്തെ അമ്മയില്ലേ രേണു അമ്മ അവരെ അച്ഛൻ വിവാഹം കഴിക്കുന്നതിനു മുന്നേ ഒരു വീഡിയോ കോളിലൂടെയാണ് താൻ അവരെ കണ്ടത്. അന്നൊക്കെ അമ്മ സൂപ്പറായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ എന്തോ സംഭവിച്ചു എന്നാണ് കിച്ചു പറയുന്നത്. തന്നോട് ആരും മിണ്ടാറില്ലായിരുന്നു ഒരു വീട്ടിൽ തനിച്ചായിപ്പോയി.

ആരും സംസാരിക്കാൻ ഇല്ലാതെ ആ സമയത്ത് ലഹരിക്ക് എല്ലാം അല്പം അടിമപ്പെട്ടിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം മാറി. താൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അച്ഛൻ മാത്രമായിരുന്നു വീട്ടിൽ മിണ്ടാറുള്ളത്. മറ്റാരും തന്നോട് സംസാരിക്കാറ് പോലുമുണ്ടായിരുന്നില്ല. അച്ഛൻ മരിച്ചതോടെ ഞാൻ തീർത്തും ഒറ്റപ്പെട്ടു. മരിച്ചപ്പോൾ പോലും ആരും നല്ല രീതിയിൽ അല്ല പെരുമാറിയിട്ടുണ്ടായിരുന്നത്. മൃതദേഹം കൊണ്ടുവരാൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ കയറി പലരും ഭക്ഷണം കഴിച്ചു എന്നൊക്കെയുള്ള രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് രേണു സോഷ്യൽ മീഡിയയിൽ നേരിട്ടത്.

ALSO READ:ദയവായി അമ്മച്ചിയോട് വായ തുറക്കരുതെന്ന് പറയൂ.. ക്രൈസ്തവർ ഇങ്ങനെയല്ല; ബിനീഷ് ബാസിന്റെ വീഡിയോയ്ക്ക് വിമർശനം

എന്നാൽ ഇതിനെല്ലാം മറുപടി ആ സമയത്ത് രേണു നൽകിയിരുന്നെങ്കിലും കിച്ചുവിന് ഒരു വ്യക്തമായ മറുപടി നൽകിയിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ ഇതാ കിച്ചുവിനോട് തനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത് എന്നാണ് രേണു പറയുന്നത്. സുധി ചേട്ടൻ മരിക്കുമ്പോൾ തനിക്ക് ആകെ ഉണ്ടായിരുന്നു കുറച്ചു കടങ്ങൾ മാത്രമാണ്. കുറെ പ്രാരാബ്ധങ്ങളും കടങ്ങളും രണ്ടു മക്കളെയും മാത്രമാണ് സുധി ചേട്ടൻ എനിക്ക് തന്നിട്ടു പോയത്. ഒരു സ്വത്തും തനിക്ക് തന്നിട്ടില്ല. കിച്ചുവിനെ സംബന്ധിച്ച് അവൻ പ്രായപൂർത്തിയായി 22 വയസ്സുള്ള എന്റെ മകനാണ്. അവനവന്റേതായ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായമുണ്ട്. അത് അവൻ പറയട്ടെ. ഇതെല്ലാം ഇപ്പോൾ പെട്ടെന്ന് ഉണ്ടാക്കിയത് ചില ആളുകളുടെ ഇടപെടലുകളാണ്. എല്ലാവരും ചെയ്യുന്നത് റീച്ചിന് വേണ്ടിയാണ്. അങ്ങനെതന്നെ തുടരട്ടെ എന്നും പ്രതികരിച്ചു.

Follow Us