Renu Sudhi: കിച്ചുവിന്റെ പേരിൽ സുധി ചേട്ടനോട് തർക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

Renu Sudhi and Kichu Issue:അമ്മക്ക് നല്ല സ്നേഹമായിരുന്നു എന്നാൽ അച്ഛനെ വിവാഹം കഴിച്ചു കഴിഞ്ഞതിൽ പിന്നെ എന്തോ സംഭവിച്ചു. തന്നോട് ആരും മിണ്ടാറുണ്ടായിരുന്നില്ല. അച്ഛൻ മാത്രമായിരുന്നു തന്നോട് മിണ്ടാറുള്ളത്. അമ്മയ്ക്ക് ഞാനും അച്ഛനും ഒന്നിച്ചു പോകുന്നതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല എന്നും കിച്ചു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി....

Renu Sudhi: കിച്ചുവിന്റെ പേരിൽ സുധി ചേട്ടനോട് തർക്കിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രേണു സുധി

Renu Sudhi And Kichu

Updated On: 

05 Apr 2026 | 01:12 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പുകയുന്ന വിഷയങ്ങളാണ് കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെയും ഭാര്യ രേണുവിന്റെയും തർക്കങ്ങൾ. അമ്മയും മകനും തമ്മിൽ നല്ല സ്നേഹത്തിലാണ് എന്ന് സോഷ്യൽ മീഡിയ കരുതിയിരുന്ന സമയത്താണ് രേണുവിനെക്കുറിച്ചും തന്റെ കുട്ടിക്കാലത്തെ കുറിച്ചും ചില തുറന്നുപറച്ചിലുകളുമായി കിച്ചു എത്തിയത്. തന്റെ കുട്ടിക്കാലത്ത് താൻ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു എന്നും ഇപ്പോഴത്തെ അമ്മയായ രേണുവിനെ ആദ്യം കാണുന്നത് ഒരു വീഡിയോ കോളിലൂടെയാണ്.

അന്നൊക്കെ അമ്മക്ക് നല്ല സ്നേഹമായിരുന്നു എന്നാൽ അച്ഛനെ വിവാഹം കഴിച്ചു കഴിഞ്ഞതിൽ പിന്നെ എന്തോ സംഭവിച്ചു. തന്നോട് ആരും മിണ്ടാറുണ്ടായിരുന്നില്ല. അച്ഛൻ മാത്രമായിരുന്നു തന്നോട് മിണ്ടാറുള്ളത്. അമ്മയ്ക്ക് ഞാനും അച്ഛനും ഒന്നിച്ചു പോകുന്നതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല എന്നും കിച്ചു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി.

ALSO READ:കിച്ചുവിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ..! മറുപടിയുമായി രേണു സുധി

കിച്ചുവിന്റെ പേരിൽ സുധി ചേട്ടനോട് തർക്കിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാൽ അത് സ്കൂളിൽ പഠിക്കുന്ന കുട്ടിയെ സ്കൂൾ ഉള്ള ദിവസങ്ങളിൽ കൊണ്ടുപോകുന്നതിന് ആയിരുന്നു. കുട്ടികൾ പഠിക്കേണ്ട സമയത്ത് പഠിക്കുകയല്ലേ വേണ്ടത് ആ കാര്യത്തിലാണ് തർക്കിച്ചത് എന്നാണ് രേണു പറയുന്നത്. ഇതുവരെ തന്റെ രണ്ടു മക്കളെയും തല്ലിയിട്ടില്ല. അങ്ങനെയൊന്നും തന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടില്ല എന്നും പറയുന്നു. കിച്ചുവിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ രേണു സുധിക്ക് വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. വലിയ തരത്തിലുള്ള സൈബർ അറ്റാക്ക് ആയിരുന്നു രേണു നേരിട്ടത്. ഇതിനു പിന്നിൽ മറ്റു ചിലരുടെ ഇടപെടൽ ആണ് എന്നാണ് രേണുവിന്റെ ആരോപണം.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ