Ronth OTT: കാത്തിരുന്ന സിനിമയെത്തി! റിലീസിന് ഒരു മാസത്തിന് ശേഷം ‘റോന്ത്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Ronth OTT Release Date: പോലീസ് കഥാപാത്രങ്ങളെ വേറിട്ട രീതിയിൽ അവതരിപ്പിച്ച ചിത്രം റിലീസിന് ഒരു മാസത്തിന് ശേഷം ഒടുവിലിതാ ഒടിടിയിൽ എത്തുകയാണ്.

'റോന്ത്' ഒടിടി
ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രമാണ് ‘റോന്ത്’. ജൂൺ 13ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പോലീസ് കഥാപാത്രങ്ങളെ വേറിട്ട രീതിയിൽ അവതരിപ്പിച്ച ചിത്രം റിലീസിന് ഒരു മാസത്തിന് ശേഷം ഒടുവിലിതാ ഒടിടിയിൽ എത്തുകയാണ്.
‘റോന്ത്’ ഒടിടി
‘റോന്ത്’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്. ജൂലൈ 22 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ‘റോന്ത്’ കാണാനാകും.
‘റോന്ത്’ സിനിമയെ കുറിച്ച്
‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം ഷാഹി നായാട്ട് സംവിധായകൻ ചെയ്ത ചിത്രമാണ് ‘റോന്ത്’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സംവിധായകൻ തന്നെയാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്. യോഹന്നാൻ എന്ന പരുക്കനായ പോലീസ് കഥാപാത്രത്തിൽ ദിലീഷ് പോത്തൻ എത്തിയപ്പോൾ ദിൻനാഥ് എന്ന പോലീസ് ഡ്രൈവറുടെ വേഷത്തിലാണ് റോഷൻ മാത്യു എത്തിയത്.
സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം പകർന്നത് അനിൽ ജോൺസനാണ്.