Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി

Sai Pallavi on Amaran Trolls: Wanted to Speak Perfect Malayalam, But Director Insisted Otherwise: ഇന്ദു എന്ന കഥാപാത്രം മറ്റൊരു നാട്ടിൽ വന്ന് നേരിടുന്ന പ്രതിസന്ധിയുടെ പെയിൻ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനും, തമിഴ് പ്രേക്ഷകർക്ക് ഡയലോഗുകൾ കൃത്യമായി മനസ്സിലാകണം എന്നതുകൊണ്ടും ബ്രോക്കൻ മലയാളം പറഞ്ഞാൽ മതിയെന്ന് സംവിധായകൻ പറയുകയായിരുന്നു. മലയാളി പ്രേക്ഷകരെ കൂടി ഇംപ്രസ് ചെയ്യണം എന്നായിരുന്നു തൻ്റെ മനസ്സിൽ. എന്നാൽ സിനിമ പുറത്തിറങ്ങിയതിന് ശേഷം വിമർശനങ്ങൾ ഉണ്ടായി

Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി

സായ് പല്ലവി (അമരൻ)

Published: 

16 Nov 2026 | 06:22 PM

തമിഴിൽ മികച്ച വിജയം നേടിയ സിനിമയാണ് മേജർ മുകുന്ദ് വരദരാജയുടെ ജീവിത കഥ പറഞ്ഞ ‘അമരൻ’ ശിവകാർത്തികേയനും സായ് പല്ലവിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ മുകുന്ദ് വരദരാജയുടെ ജീവിത പങ്കാളി മലയാളിയായ ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രമാണ് സായി പല്ലവി എത്തിയത്. സിനിമ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടെങ്കിലും സിനിമയിലെ മലയാളത്തിൻ്റെ പേരിൽ മലയാളികളിൽ നിന്നും സായ് പല്ലവി വലിയ വിമർശനം നേരിട്ടു. മലയാളം കൃത്യമായി പഠിച്ച് കഥാപാത്രത്തെ അവതരിപ്പിക്കാമായിരുന്നു എന്നതായിരുന്നു എന്നതായിരുന്നു വിമർശനം. അന്നത്തെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടി പറയുകയാണ് ഇപ്പോൾ സായി പല്ലവി.

‘ഓം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു എന്തുകൊണ്ട് സിനിമയിൽ ആ നിലയിൽ മലയാളം പറഞ്ഞു എന്നതിൽ താരം വിശദീകരണവുമായി രംഗത്തെത്തിയത്. മലയാളം കൃത്യമായി പഠിക്കാമെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തമിഴ് സിനിമയായതിനാൽ മലയാളം അത്ര കൃത്യമായി പറയേണ്ടതില്ല എന്ന് സംവിധായകൻ നിർദ്ദേശിക്കുകയായിരുന്നു എന്നുമാണ് സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്

ഇന്ദു എന്ന കഥാപാത്രം മറ്റൊരു നാട്ടിൽ വന്ന് നേരിടുന്ന പ്രതിസന്ധിയുടെ പെയിൻ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനും, തമിഴ് പ്രേക്ഷകർക്ക് ഡയലോഗുകൾ കൃത്യമായി മനസ്സിലാകണം എന്നതുകൊണ്ടും ബ്രോക്കൻ മലയാളം പറഞ്ഞാൽ മതിയെന്ന് സംവിധായകൻ പറയുകയായിരുന്നു. മലയാളി പ്രേക്ഷകരെ കൂടി ഇംപ്രസ് ചെയ്യണം എന്നായിരുന്നു തൻ്റെ മനസ്സിൽ. എന്നാൽ സിനിമ പുറത്തിറങ്ങിയതിന് ശേഷം വിമർശനങ്ങൾ ഉണ്ടായി. മലയാളി പ്രേക്ഷകർ ഇത് മനസ്സിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വിമർഷനങ്ങൾക്കപ്പുറം ‘അമരൻ’ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്ക് നന്ദി പറയുന്നു എന്നും സായ് പല്ലവി പറഞ്ഞു.

‘പ്രേമം’ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര

ഓം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ ‘പ്രേമം’ ചിത്രീകരണത്തിന് പോവുകയാണ് എന്ന തോന്നൽ ഉണ്ടായി എന്നും സായ് പല്ലവി പറയുന്നുണ്ട്. “പ്രേമത്തിൻ്റെ ഷൂട്ടിനായി ആലുവയിലേക്ക് പോകുന്നതുപോലെയാണ് തോന്നിയത്. എന്തിനാണ് ലെഫ്റ്റിലേക്ക് പോകുന്നത്, റൈറ്റിലേക്കല്ലേ പോകേണ്ടത്. എൻ്റെ ഹോട്ടൽ അവിടെയല്ലേ എന്ന് ഒരു നിമിഷൻ ചിന്തിച്ചുപോയി” സായ് പല്ലവി പറഞ്ഞു. സിനിമാ ജീവിതം മലയാളത്തിൽ ആരംഭിക്കാൻ കഴിഞ്ഞതിലും മലയാളി പ്രേക്ഷകർ തന്ന സ്നേഹത്തിനും വിശ്വാസത്തിനും എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നും സായ് പല്ലവി വ്യക്തമാക്കി.

English Summary

Sai Pallavi clarified that Amaran’s director instructed her to speak “broken” Malayalam so Tamil audiences could understand. During her Kochi visit, she also fondly recalled her Premam shooting memories.

Loading...
Unable to load recommendations.
Follow Us
Related Stories
Sreenivasan: വെർജിനിറ്റി ശ്രീനിവാസന് ഭയങ്കര പ്രശ്നമായി! ആ മമ്മൂട്ടി സിനിമയുടെ കഥമാറ്റാൻ പോലും ചിന്തിച്ചു; കമൽ
Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
Ramayana Box Office Collection: റെക്കോർഡുകൾ കടപുഴക്കി ‘രാമായണ’; 11 ദിവസംകൊണ്ട് വാരിക്കൂട്ടിയത് 1,384 കോടി!
Ramayana Movie: രാമായണത്തിൽ ആ വരി മാത്രം 200 തവണ, താരത്തിൻ്റെ വെളിപ്പെടുത്തൽ
Bigg Boss season 8: ടോപ് 5-ൽ നിന്ന് താഴേക്കോ, കടൽ കൊമ്പന് സംഭവിക്കുന്നതെന്ത്?
Hansika Krishna: “അമ്മ വഴക്ക് പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് അമ്മു; ഇഷാനിയുമായി കൂട്ടാണെണെങ്കിലും എപ്പോഴും അടിയാണ്”: ഹൻസിക കൃഷ്ണ
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ