Samantha: രാജ് നിഡിമോരുമായുള്ള സാമന്തയുടെ വിവാഹം ഉറപ്പിച്ചു? വിവാഹ തീയതി നാഗ ചൈതന്യയ്ക്കുള്ള മറുപടിയോ?
Samantha Ruth Prabhu And Raj Nidimoru: ഇപ്പോഴിതാ സാമന്ത വീണ്ടും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആഗസ്റ്റിൽ വിവാഹിതരാകാൻ പോകുന്നുവെന്നാണ് ആദ്യം വന്ന റിപ്പേർട്ടുകൾ.

Samantha
ഏറെ ആരാധകരുള്ള പ്രിയ തെന്നിന്ത്യന്‍ താരമാണ് നടി സാമന്ത റൂത്ത് പ്രഭു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയും സംവിധായകന്‍ രാജ് നിദിമോറുവും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ രാജിന്റെ വാക്കുകള്‍ പ്രചോദനമായെന്ന് സാമന്ത ഒരിക്കല്‍ പറഞ്ഞതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്.
ഇതിനു പിന്നാലെ സാമന്ത ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ രാജ് പങ്കെടുത്തതും അഭ്യൂഹങ്ങള്‍ ശക്തിപ്പെടാൻ കാരണമായി. അന്ന് രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ സാമന്ത വീണ്ടും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആഗസ്റ്റിൽ വിവാഹിതരാകാൻ പോകുന്നുവെന്നാണ് ആദ്യം വന്ന റിപ്പേർട്ടുകൾ. എന്നാൽ ഇത് പിന്നീട് ഒക്ടോബറിലേക്ക് മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 6- നാണ് വിവാഹിതീയതി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ തീയതി യാദൃശ്ചികമായിട്ടല്ല തീരുമാനിച്ചിരിക്കുന്നത്.
കാരണം, 2017 ൽ നാഗ ചൈതന്യയെ വിവാഹം കഴിച്ചതും അതേ ദിവസമായിരുന്നു. ഇതോടെ നാഗചൈതന്യയക്കുള്ള ശക്തമായ മറുപടിയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഇരുവരുടെയും വളരെ അടുത്ത സുഹൃത്തകളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നതെന്നാണ് വിവരം. ഏതായാലും സാമന്ത ആരാധകർ ഏറെ ആകാംഷയിലാണ്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.