AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ

Sarvam Maya Box Office Collection: നിവിൻ പോളി നായകനാവുന്ന സർവം മായ 50 കോടി കളക്ഷനിലേക്ക്. വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടം.

Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ
സർവം മായImage Credit source: Social Media
Abdul Basith
Abdul Basith | Published: 28 Dec 2025 | 06:48 PM

നിവിൻ പോളി നായകനായ സർവം മായ ബോക്സോഫീസ് കുതിപ്പ് തുടരുന്നു. ഓരോ ദിവസം പിന്നിടും തോറും കഴിഞ്ഞ ദിവസത്തേതിനെക്കാൾ ഉയർന്ന കളക്ഷനാണ് സിനിമ നേടുന്നത്. റിലീസായി നാല് ദിവസത്തിനുള്ളിൽ സിനിമ 50 കോടി രൂപയ്ക്കരികെ എത്തിയെന്നാണ് ട്രാക്കർമാർ പറയുന്നത്. കേരള ബോക്സോഫീസിൽ നിന്ന് മാത്രം സിനിമ 16 കോടി രൂപയ്ക്ക് മുകളിൽ നേടിയിട്ടുണ്ട്.

മോശമല്ലാത്ത ഓപ്പണിംഗ് ഡേയിൽ നിന്ന് അനുദിനം കളക്ഷൻ മെച്ചപ്പെടുത്തിയാണ് സിനിമയുടെ യാത്ര. ആദ്യ ദിവസം കേരള ബോക്സോഫീസിൽ നിന്ന് മൂന്നരക്കോടി രൂപയും ആഗോളബോക്സോഫീസിൽ നിന്ന് ആഗോളബോക്സോഫിൽ എട്ട് കോടി രൂപയുമാണ് സിനിമ നേടിയത്. പിറ്റേദിവസം കേരള ബോക്സോഫീസിൽ 20 ശതമാനം വർധനയോടെ 4.2 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ആഗോളതലത്തിൽ കളക്ഷൻ 10 കോടി രൂപ. മൂന്നാം ദിവസമായ ഇന്നലെ കേരള ബോക്സോഫീസിൽ നിന്ന് 4.9 കോടി രൂപയും ആഗോളതലത്തിൽ 13 കോടി രൂപയും. നാലാം ദിവസമായ ഇന്ന് കേരള ബോക്സോഫീസിലെ കളക്ഷൻ അഞ്ച് കോടി രൂപ കടന്നു എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 12 കോടിയും കടന്നു. ഇതോടെ നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ സിനിമ നേടിയത് 43 കോടി രൂപയ്ക്ക് മുകളിൽ.

Also Read: Akhil Sathyan: പാച്ചുവും അത്ഭുതവിളക്കും തന്നെ മതിയല്ലോ; അഖിൽ സത്യൻ നിലനിർത്തുന്ന അന്തിക്കാട് ഫ്ലേവർ

നിവിൻ പോളിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സോഫീസ് പ്രകടനം കാഴ്ചവെക്കുന്ന സിനിമയാണ് സർവം മായ. ഒരാഴ്ച കൂടി സിനിമ തീയറ്ററിൽ തുടർന്നാൽ താരത്തിൻ്റെ ആദ്യ 100 കോടി സിനിമയായും സർവം മായ മാറും.

അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സർവം മായ. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.