AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akhil Sathyan: പാച്ചുവും അത്ഭുതവിളക്കും തന്നെ മതിയല്ലോ; അഖിൽ സത്യൻ നിലനിർത്തുന്ന അന്തിക്കാട് ഫ്ലേവർ

Akhil Sathyans Anthikkad Flavour: സർവം മായ എന്ന സിനിമയുടെ സംവിധാനയകൻ മുൻപ് ചെയ്തത് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയായിരുന്നു. അന്തിക്കാട് സിനിമാമേക്കിംഗിൻ്റെ രസങ്ങളാണ് അഖിൽ സത്യൻ സിനിമകളുടെ പ്രത്യേകത.

Akhil Sathyan: പാച്ചുവും അത്ഭുതവിളക്കും തന്നെ മതിയല്ലോ; അഖിൽ സത്യൻ നിലനിർത്തുന്ന അന്തിക്കാട് ഫ്ലേവർ
അഖിൽ സത്യൻImage Credit source: Akhil Sathyan Facebook
Abdul Basith
Abdul Basith | Published: 28 Dec 2025 | 06:07 PM

2023ൽ പുറത്തിറങ്ങിയ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമ കണ്ട് പുരോഗമിക്കുമ്പോൾ ‘ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്നിങ്ങനെ മനസ്സിലൊരു കൊളുത്തിപ്പിടി. പതിയെപ്പതിയെ സിനിമയിലെ അന്തിക്കാട് ഫ്ലേവർ തെളിഞ്ഞുവന്നു. സത്യൻ അന്തിക്കാട് വേ ഓഫ് സിനിമാമേക്കിംഗിൻ്റെ സകലരസങ്ങളും ചേർത്തുവച്ച് മകൻ അഖിൽ സത്യൻ്റെ ഒരു സിഗ്നേച്ചർ ആയിരുന്നു അത്.

മോഹൻലാലും ശ്രീനിവാസനും പിന്നെ ചിരപരിചിതരായ മറ്റ് മുഖങ്ങളുമൊക്കെച്ചേർന്നൊരുക്കുന്ന ഒരന്തിക്കാട് ലോകമുണ്ട്. ഫീൽ ഗുഡ് സിനിമാബ്രാൻഡിൻ്റെ തലതൊട്ടപ്പനാവാൻ ശ്രീനിവാസൻ്റെ തൂലിക സത്യൻ അന്തിക്കാടിനെ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും അന്തിക്കാട് ലോകത്തിൻ്റെ ഫ്ലേവറുകൾ അദ്ദേഹത്തിൻ്റെ തന്നെ കഥപറച്ചിലായിരുന്നു. ഈ ഫ്ലേവറിനെ മോഡേണിസത്തിൽ മുക്കിയെടുത്ത് പുരോഗമനാശയങ്ങൾ നഷ്ടപ്പെടുത്താതെ കഥ പറയാൻ അഖിൽ സത്യന് കഴിയുന്നു എന്നതാണ് ശ്രദ്ധേയം.

Also Read: Sreenivasan: ‘ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്, മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല’

സർവം മായയിലേക്ക് വരുമ്പോൾ, ഹൊറർ കോമഡി എന്ന തൊട്ടാൽ പൊള്ളുന്ന സബ്ജക്ടാണെങ്കിലും അതിനെ നന്നായി ട്രീറ്റ് ചെയ്യാൻ അഖിൽ സത്യന് കഴിഞ്ഞിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ഇടക്കിടെ തോന്നുന്ന ഒരു ‘ഔട്ട് ഓഫ് ക്യാരക്ടർ’ സംശയം സർവം മായയിൽ തോന്നുന്നില്ല. അഖിൽ സത്യനെന്ന സംവിധായകൻ തൻ്റെ (പിതാവിൻ്റെ) ക്രാഫ്റ്റിൽ മെച്ചപ്പെടുന്നു എന്നതിന് തെളിവ്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ക്യാരക്ടർ ആർക്കുകൾ വികസിച്ചുവരുന്നതിലൊരു രസമുണ്ടായിരുന്നു. അവിടെയാണ് ശരിക്കും സത്യൻ അന്തിക്കാട് കഥ പറഞ്ഞത്. സർവം മായയിലും പ്രഭേന്ദു നമ്പൂതിരിയടക്കമുള്ളവരുടെ ക്യാരക്ടർ ആർക്ക് രസമുള്ളതായിരുന്നു. ശരിക്കും ഫീൽ ഗുഡ് എന്ന് ധൈര്യമായി ലേബലൊട്ടിക്കാവുന്ന സിനിമ. ഹൊറർ കോമഡി വിഭാഗത്തിലുള്ള ഒരു സിനിമയിലാണ് പാളിപ്പോകാതെ ഇത്തരത്തിൽ കഥ പറഞ്ഞതെന്നോർക്കണം.

അനൂപ് സത്യൻ കുറേക്കൂടി വിശാലമായാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കഥപറഞ്ഞത്. അഖിൽ സത്യൻ പക്ഷേ, കുറച്ചുകൂടി റൂട്ടഡാണ്. ശരിക്കും അന്തിക്കാട് ഫ്ലേവർ ഓഫ് സ്റ്റോറിടെല്ലിങ്.