Sarvam Maya Box Office: രേഖാചിത്രത്തെ പിന്നിലാക്കി സർവം മായ; ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ എട്ടാമത്

Sarvam Maya Box Office: ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ സർവം മായ എട്ടാം സ്ഥാനത്ത്. രേഖാചിത്രത്തെയാണ് സർവം മായ പിന്നിലാക്കിയത്.

Sarvam Maya Box Office: രേഖാചിത്രത്തെ പിന്നിലാക്കി സർവം മായ; ഈ വർഷത്തെ പണം വാരിപ്പടങ്ങളിൽ എട്ടാമത്

സർവം മായ

Published: 

31 Dec 2025 | 08:51 PM

2025ലെ പണം വാരിപ്പടങ്ങളിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ച് സർവം മായ. ആറ് ദിവസം കൊണ്ടാണ് സർവം മായ ഈ നേട്ടത്തിലെത്തിയത്. അഞ്ചാം ദിവസം ഓഫീസർ ഓൺ ഡ്യൂട്ടിയെ മറികടന്ന സർവം മായ ആറാം ദിവസം രേഖാചിത്രത്തെയും പിന്നിലാക്കി. ആറ് ദിവസം കൊണ്ട് 57.83 കോടി രൂപയാണ് സർവം മായ ആഗോളതലത്തിൽ നേടിയത്.

ഈ വർഷത്തെ മലയാളം പണംവാരിപ്പടങ്ങളിൽ 10ആം സ്ഥാനത്തുള്ള ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഫൈനൽ കളക്ഷൻ 55.06 കോടി രൂപയായിരുന്നു. 9ആമതുള്ള രേഖാചിത്രം 56.88 കോടിയിൽ ഓട്ടം അവസാനിപ്പിച്ചു. സർവം മായ കേവലം ആറ് ദിവസം കൊണ്ട് ഈ രണ്ട് സിനിമകളെയും പിന്നിലാക്കി. ഏഴാം സ്ഥാനത്തുള്ളത് 72.23 കോടി രൂപ കളക്ഷൻ നേടിയ ആലപ്പുഴ ജിംഖാനയാണ്.

Also Read: Riya Shibu: ഡെലൂലു എല്ലാവരുടേയും മനസിൽ നിറഞ്ഞിരിക്കുന്നതിന് കാരണം’; റിയ ഷിബു പറയുന്നു

ആഭ്യന്തര ബോക്സോഫീസിലും രാജ്യാന്തര ബോക്സോഫീസിലും സർവം മായ മികച്ച പ്രകടനമാണ് നടത്തുന്നത്. ആഭ്യന്തര ബോക്സോഫീസിൽ നിന്ന് സിനിമ 31.03 കോടി രൂപ നേടിയപ്പോൾ രാജ്യാന്തര ബോക്സോഫീസിലെ കളക്ഷൻ 26.8 കോടി രൂപയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലെത്തുന്ന നിവിൻ പോളിച്ചിത്രമായ സർവം മായ നടൻ്റെ ആദ്യ 100 കോടി സിനിമയാവുമെന്നാണ് വിലയിരുത്തൽ.

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സർവം മായ. ഹൊറർ കോമഡി സിനിമയായ സർവം മായയിൽ നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ശരൺ വേലായുധൻ ക്യാമറ കൈകാര്യം ചെയ്യുന്നു. സംവിധായകനായ അഖിൽ സത്യൻ തന്നെയാണ് സിനിമ എഡിറ്റ് ചെയ്തത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം.

 

Related Stories
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ