AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Toxic Movie : കഥയിൽ ഒന്നടങ്കം യഷിൻ്റെ ഇടപെടൽ, പേരിന് മാത്രം സംവിധായക; ടോക്സിക്കിൻ്റെ പുതിയ പോസ്റ്റർ ചർച്ചയാകുന്നു

Yash Toxic Movie Updates : ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. അതിൽ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്

Toxic Movie : കഥയിൽ ഒന്നടങ്കം യഷിൻ്റെ ഇടപെടൽ, പേരിന് മാത്രം സംവിധായക; ടോക്സിക്കിൻ്റെ പുതിയ പോസ്റ്റർ ചർച്ചയാകുന്നു
Toxic Movie, Geetu MohandasImage Credit source: Yash/Geetu Mohandas Instagram
Jenish Thomas
Jenish Thomas | Published: 31 Dec 2025 | 04:15 PM

കെജിഎഫ് സിനിമകൾക്ക് ശേഷം യഷിൻ്റേതായി അടുത്തതായി തിയറ്ററുകളിൽ എത്താൻ പോകുന്ന ചിത്രമാണ് ടോക്സിക്. മലയാളിയായ ഗീതു മോഹൻദാസാണ് ചിത്രം ഒരുക്കുന്നത്. മാർച്ചിൽ തിയറ്ററിൽ വരാൻ തയ്യാറെടുക്കുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾക്കായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഒരാഴ്ചയ്ക്കിടെ ടോക്സിക്കിലെ നായിക കഥാപാത്രങ്ങളുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറ്റവും ഒടുവിൽ ന്യൂ ഇയറിന് തൊട്ടുമുമ്പായി നയന്താരയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയുടെ ചിത്രീകരണം നിന്ന് പോകുമോ എന്നുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ ക്യാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ യഷിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രൊമോഷണൽ വീഡിയോ അല്ലാതെ മറ്റൊന്നു ഇതുവരെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല. ഒരു ഘട്ടത്തിൽ ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രം നിർത്തിവെക്കുമെന്ന സാഹചര്യം വരെ ഉടലെടുത്തുയെന്നുള്ള അഭ്യൂഹങ്ങൾ ഉടലെടുത്തിരുന്നു. ഈ അഭ്യൂഹങ്ങളിൽ നിന്നുമെല്ലാം യഷ് ആരാധകർക്ക് ലഭിച്ച ആശ്വാസമാണ് ഈ ക്യാരക്ടർ പോസ്റ്റർ. നയന്താരയുടേത് പുറമെ കിയാര അദ്വാനി, ഹുമ ഖുറേഷി എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ ഈ ഒരാഴ്ചയായി അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു.

ടോക്സിക്കിലെ നയന്താരയുടെ ക്യാരക്ടർ പോസ്റ്റർ

 

View this post on Instagram

 

A post shared by Yash (@thenameisyash)


ആരാധകർക്ക് ആശ്വാസം ലഭിച്ചെങ്കിലും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വന്നതോടെ മറ്റ് ചില ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. സിനിമയുടെ അണിയറയിൽ സംവിധായക ഗീതു മോഹൻദാസിന് പേര് മാത്രമെ ഉള്ളുയെന്നും കഥയിൽ ഒന്നടങ്കം യഷ് ഇടപ്പെട്ട് മാറ്റം വരുത്തിയെന്നുമായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം ശരിവെക്കും വിധത്തിലായിരുന്നു സിനിമയുടെ പോസ്റ്റർ. സിനിമയുടെ സ്ക്രിപ്റ്റിൻ്റെ പേരിനൊപ്പം യഷിൻ്റെ പേരാണ് ആദ്യം നൽകിയിരിക്കുന്നത്. ഒപ്പം സംവിധായകയുടെ പേര് രണ്ടാമതായി നൽകിയിരിക്കുന്നത് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കും. സിനിമയുടെ ചില ഷെഡ്യൂളുകൾ മുഴുവനും യഷാണ് സംവിധാനം ചെയ്തതെന്നും അഭ്യൂഹങ്ങളെ കേന്ദ്രീകരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.

കെജിഎഫിലൂടെ നേടിയുടെത്ത തൻ്റെ പാൻ ഇന്ത്യൻ മാർക്കറ്റ് അതേപടി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യഷ് ടോക്സിക്കിലേക്കെത്തിയത്. അതേ സ്റ്റൈലിൽ താടിയും വളർത്തി ഒരു ഗ്യാങ്സ്റ്റർ ഹീറോ വേഷത്തിലാകും യഷ് ഈ ചിത്രത്തിലുമെത്തുക. എന്നാൽ പ്രതീക്ഷിച്ചത് പോലെ ആരാധകരെ തൃപ്തിപ്പെടുത്താൻ വിധിത്തിലുള്ള രംഗങ്ങളോ സന്ദർഭങ്ങളോ മറ്റും കഥയിൽ ഇല്ലാതെ വന്നതോടെയാണ് കന്നഡ സൂപ്പർ താരത്തിൻ്റെ ഇടപെടലുണ്ടായത്. നിർമാണ കമ്പനി യഷ് കണ്ട് പണം മുടക്കിയതോടെ സംവിധായകയ്ക്ക് കരാറിൻ്റെ പേരിൽ ആ കസേരയിൽ തുടരേണ്ടി വന്നുയെന്നുമായിരുന്നു അഭ്യഹങ്ങൾ. 2023 പ്രഖ്യാപിച്ച ചിത്രം 2025 എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ടോക്സിക്കിൻ്റെ റിലീസ് 2026ലേക്ക് നീട്ടുകയായിരുന്നു.

നയന്താരയ്ക്ക് പുറമെ ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഗ എന്ന കഥാപാത്രമായിട്ടാണ് നയന്താര ചിത്രത്തിലെത്തുന്നത്. കിയാര നാദിയയായിട്ടും, ഹുമ ഖുറേഷി എലിസബത്തെന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുക. മാർച്ച് 19-ാം തീയതിയാണ് ചിത്രം തിയറ്ററിൽ എത്തുക. കെവിഎൻ പ്രൊഡക്ഷൻസിൻ്റെയും മോൺസ്റ്റർ മൈൻഡ് എന്നീ ബാനറിൽ കെവിഎന്നും ആർ എസ് വൈയും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകൻ.