Sarvam maya : പേടിപ്പിക്കാത്ത സുന്ദരിപ്രേതം ഡെലുലു, ‘സർവം മായ’ ജിയോ ഹോട്ട്സ്റ്റാറിൽ ഹിറ്റാവുന്നു

Sarvam Maya Malayalam Movie at Jio Hotstar: ആരാണ് ഡെലുലുവിന്റെ കാമുകൻ എന്ന ചോദ്യം സോഷ്യൽമീഡിയയിൽ ട്രെൻഡായി മാറിക്കഴിഞ്ഞു. ഒപ്പം അജു വർ​ഗീസ് - നിവിൻ പോളി കൂട്ടുകെട്ടും ​ഗംഭീരം. നിവിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ.

Sarvam maya : പേടിപ്പിക്കാത്ത സുന്ദരിപ്രേതം ഡെലുലു, സർവം മായ ജിയോ ഹോട്ട്സ്റ്റാറിൽ ഹിറ്റാവുന്നു

Sarvam Maya OTT

Published: 

06 Feb 2026 | 04:59 PM

കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു നിവിൻ പോളിയുടെ സൂപ്പർനാച്ചുറൽ കോമഡി ചിത്രം ‘സർവം മായ’ ആഗോളതലത്തിൽ 150 കോടി രൂപ ഗ്രോസ് കളക്ഷൻ മറികടന്നു. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 39-ാം ദിവസമാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ (120 കോടി) റെക്കോർഡും തകർത്തു.

ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ അവിടെയും റെക്കോഡ് മുന്നേറ്റമാണ് ഇതിനുള്ളത്. ആരാണ് ഡെലുലുവിന്റെ കാമുകൻ എന്ന ചോദ്യം സോഷ്യൽമീഡിയയിൽ ട്രെൻഡായി മാറിക്കഴിഞ്ഞു. ഒപ്പം അജു വർ​ഗീസ് – നിവിൻ പോളി കൂട്ടുകെട്ടും ​ഗംഭീരം. നിവിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകർ.

അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം വെറും 30 കോടി ബജറ്റിലാണ് നിർമ്മിച്ചത്. പേടിപ്പെടുത്തുന്ന ബിജിഎമ്മുകളോ അസ്വസ്ഥതയോ ഇല്ലാതെ ഒരു പ്രേതത്തെ അവതരിപ്പിച്ച ഈ ഫീൽ-ഗുഡ് എന്റർടൈനർ കുടുംബപ്രേക്ഷകർ ഏറ്റെടുത്തതാണ് വിജയകാരണം. നിലവിൽ 2025-ൽ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണിത്. വിദേശ വിപണിയിൽ നിന്ന് മാത്രം 58.65 കോടിയാണ് ചിത്രം നേടിയത്.

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?