AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ishaani Krishna: അമ്മയ്ക്കായിരുന്നു ആ ആഗ്രഹം, അ‍ർജുനെ പരിചയപ്പെട്ടത് അങ്ങനെയാണ്…മനസ് തുറന്ന് ഇഷാനി കൃഷ്ണ

Ishaani Krishna About Her Bond with Arjun: ജയറാം, കാളിദാസ് ജയറാം എന്നിവർക്കൊപ്പം 'ആശകൾ ആയിരം' എന്ന സിനിമയിൽ നായികാ വേഷത്തിൽ എത്തുകയാണ് താരം. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഇഷാനി പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Ishaani Krishna: അമ്മയ്ക്കായിരുന്നു ആ ആഗ്രഹം, അ‍ർജുനെ പരിചയപ്പെട്ടത് അങ്ങനെയാണ്…മനസ് തുറന്ന് ഇഷാനി കൃഷ്ണ
Ishaani KrishnaImage Credit source: Instagram
Nithya Vinu
Nithya Vinu | Published: 06 Feb 2026 | 01:12 PM

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഇപ്പോഴിതാ അഹാന കൃഷ്ണയ്ക്ക് പിന്നാലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഇഷാനി കൃഷ്ണയും. ജയറാം, കാളിദാസ് ജയറാം എന്നിവർക്കൊപ്പം ‘ആശകൾ ആയിരം’ എന്ന സിനിമയിൽ നായികാ വേഷത്തിൽ എത്തുകയാണ് താരം. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ ഇഷാനി പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

താൻ സിനിമയിൽ വരണമെന്നത് അച്ഛനേക്കാൾ കൂടുതൽ അമ്മ സിന്ധു കൃഷ്ണയുടെ ആഗ്രഹമായിരുന്നുവെന്ന് ഇഷാനി പറയുന്നു. ഞാൻ സിനിമയിൽ വരണമെന്ന ആഗ്രഹം പണ്ട് മുതലേ അമ്മയ്ക്കുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. ചില റോളുകൾ കാണുമ്പോൾ ഇത് ഇഷാനി ചെയ്താൽ നന്നായിരിക്കും എന്ന് അമ്മ പറയാറുണ്ട്. നല്ലൊരു സിനിമയിൽ എന്നെ കാണണമെന്ന് അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമാണെന്നും ഇഷാനി പറഞ്ഞു.

ഇഷാനിയുടെ ഗോസിപ്പുകളിലെ സ്ഥിരം സാന്നിധ്യമായ അർജുനെക്കുറിച്ചും താരം അഭിമുഖത്തിൽ പരാമർശിച്ചു. ഇഷാനിയുടെ സുഹൃത്തുക്കളിൽ സോഷ്യൽ മീഡിയയ്ക്ക് പരിചയമുള്ള രണ്ട് പേരാണ് അർജുനും, ദേവനും. പ്ലസ് ടു ട്യൂഷൻ ക്ലാസിൽ പഠിക്കുന്ന സമയത്താണ് അർജുനെ പരിചയപ്പെടുന്നത്. അന്നുമുതൽ തന്റെ അടുത്ത സുഹൃത്തുക്കൾ അർജുനും ദേവനുമാണെന്നും ഇഷാനി പറഞ്ഞു.

ALSO READ: ബോംബെയ്ക്ക് ഒന്ന് പോകണം, ഹിന്ദി പ്രൊഡ്യൂസർമാർ വിളിക്കുന്നു; കണ്ണൻ്റെ കള്ളത്തരം കയ്യോടെ പൊക്കി ജയറാം

അർജുൻ ഇഷാനിയുടെ ബോയ്ഫ്രണ്ട് ആണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടെങ്കിലും, ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. തന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലേക്ക് അധികം കൊണ്ടുവരാൻ ആഗ്രഹിക്കാത്തയാളാണ് ഇഷാനി.

മമ്മൂട്ടി ചിത്രം ‘വൺ’ എന്ന സിനിമയിലൂടെയാണ് ഇഷാനി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് സ്ക്രീനിൽ നായികയായുള്ള ഇഷാനിയുടെ അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Follow Us