Kalyana hal song: ഷൈൻ നി​ഗം തകർത്തു പാടിയ ആ പാട്ട്… ഹാലി’ലെ ‘കല്യാണ ഹാൽ… എത്തി

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

Kalyana hal song: ഷൈൻ നി​ഗം തകർത്തു പാടിയ ആ പാട്ട്... ഹാലിലെ കല്യാണ ഹാൽ... എത്തി

Shine Nigam New Song

Published: 

29 Aug 2025 21:44 PM

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം നായകനായ ചിത്രം ‘ഹാലി’ലെ ‘കല്യാണ ഹാൽ…’ എന്ന പ്രണയഗാനം റിലീസ് ചെയ്തു. നന്ദഗോപൻ വി ഈണം നൽകി, ബിൻസ് രചിച്ച്, ഷെയിൻ നിഗം തന്നെ ആലപിച്ച ഗാനമാണിത്.

സെപ്റ്റംബർ 12-നാണ് സിനിമയുടെ ലോകമെമ്പാടുമുള്ള റിലീസ്. ഷെയിൻ നിഗത്തിന്റെ കരിയറിലെ വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായ ‘ഹാലി’ൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കളർഫുൾ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് പ്രതീക്ഷ. ബോളിവുഡ് ഗായകൻ അങ്കിത് തിവാരി ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 90 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് തിരക്കഥ. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ എന്നീ സിനിമകൾക്ക് ശേഷം നിഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാർട്ണർ.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ