Ajith Kumar-Shalini: ‘വീട്ടിൽ പോയാൽ ഞാൻ കാലിൽ വീഴണം’; ക്ഷേത്രത്തിൽ വച്ച് കാൽ തൊട്ട് വണങ്ങിയ ശാലിനിയോട് അജിത്ത്, വൈറലായി വീഡിയോ
Ajith Kumar-Shalini Temple Viral Video: ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു ക്ഷേത്രം സന്ദർശിച്ച ഇരുവരുടെയും പുതിയൊരു വീഡിയോയായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. മാതൃക ദമ്പതികളായാണ് ആരാധകർ ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു ക്ഷേത്രം സന്ദർശിച്ച ഇരുവരുടെയും പുതിയൊരു വീഡിയോയായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷേത്ര ദർശനത്തിന് ശേഷം അജിത് ശാലിനിയുടെ നെറുകയിൽ സിന്ദൂരം തൊടുന്നതും ആചാരത്തിന്റെ ഭാഗമായി ശാലിനി അജിത്തിന്റെ കാൽ തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കാലിൽ വീഴുന്ന ശാലിനിയെ അജിത് തടയാൻ ശ്രമിക്കുന്നുമുണ്ട്. ഇതിന് ശേഷമുള്ള അജിത്തിന്റെ മറുപടിയാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.
ഇനി വീട്ടിൽ എത്തിയാൽ താൻ കാലിൽ വീഴേണ്ടി വരുമെന്നായിരുന്നു അജിത് പറഞ്ഞത്. ഇത് കേട്ട് ചുമുട്ടുള്ളവരെല്ലാം ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ‘പൂക്കി കപ്പിൾ’, കപ്പിൾ ഗോൾസ്’, ‘സ്നേഹത്തിൻ്റെ നിർവചനമാണ് ഇവർ, ‘എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികൾ’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.
വൈറൽ വീഡിയോ:
View this post on Instagram
ALSO READ: ‘ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു, പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു’
1999ൽ റിലീസായ ‘അമർക്കളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. തുടർന്ന് 2000ത്തിൽ ഇരുവരും വിവാഹിതരായി. താര ദമ്പതികൾക്ക് അനൗഷ്ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അതേസമയം, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ’ഗുഡ് ബാഡ് അഗ്ലി’ ആണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
താരം റേസിങ് രംഗത്തും വളരെ സജീവമാണ്. അജിത്തിന്റെ റേസിങ് വീഡിയോകൾക്കും പ്രത്യേകം ആരാധകരുണ്ട്. അടുത്തിടെ, റേസിങ്ങിനിടെ അജിത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി ശാലിനി. കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ശാലിനിയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.