AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Devan: ‘ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു, പറയുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു’

Devan about Mohanlal: അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ലാല്‍ പോയാല്‍ എല്ലാം തകിടം മറിയും. അങ്ങനെയിരിക്കെ ഓരോരുത്തര്‍ തന്നെ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ മത്സരിക്കണമെന്നും, ഇല്ലെങ്കില്‍ സംഘടനയെ നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞെന്നും ദേവന്‍ വെളിപ്പെടുത്തി

Devan: ‘ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു, പറയുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു’
മോഹന്‍ലാല്‍, ദേവന്‍ Image Credit source: facebook.com/ActorMohanlal, instagram.com/devan_srinivasan
Jayadevan AM
Jayadevan AM | Updated On: 10 Aug 2025 | 01:58 PM

‘അമ്മ’യുടെ നേതൃസ്ഥാനത്തു നിന്ന് ഒഴിയാന്‍ തീരുമാനിച്ചെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം പോകരുതെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നുവെന്ന് നടന്‍ ദേവന്‍. അങ്ങനെ പറഞ്ഞെങ്കിലും മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുക്കുമെന്നാണ് താന്‍ വിചാരിച്ചതെന്നും ദേവന്‍ വെളിപ്പെടുത്തി. ഇതിന് മുമ്പ് ലാലുമായി സംസാരിച്ചപ്പോള്‍ ഇനി നേതൃസ്ഥാനത്തേക്ക്‌ വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇനി എന്തിനാ വരുന്നതെ’ന്നും അദ്ദേഹം ചോദിച്ചു. ലാല്‍ അത് പറഞ്ഞപ്പോള്‍ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. തങ്ങള്‍ ആകെ അന്തംവിട്ടുപോയെന്നും ദേവന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

”എന്നാലും ഇലക്ഷന്റെ സമയത്ത് അദ്ദേഹം വരുമെന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിന് നമ്മളെ ഇട്ടിട്ട് പോകാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ലാലിനോ, മമ്മൂട്ടിക്കോ, സുരേഷ് ഗോപിക്കോ അമ്മയെ ഉപേക്ഷിച്ച് പോകാന്‍ മനസ് വരില്ല. ലാല്‍ അമ്മയുടെ നേതൃസ്ഥാനത്തു നിന്ന് മാറില്ലെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. നോമിനേഷന്‍ കൊടുക്കാനുള്ള അവസാന തീയതിയിലാണ് മോഹന്‍ലാല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് മനസിലായത്. അതെനിക്ക് ഭയങ്കര ഷോക്കായി. ലാലിന് ഇത്രയും വേദനിച്ചോ എന്ന് തോന്നി”-ദേവന്റെ വാക്കുകള്‍.

‘അമ്മ’യില്‍ 506 പേരുണ്ട്. ഏതാണ്ട് 350 പേര്‍ക്കും തൊഴിലില്ല. അവര്‍ക്ക് ചാന്‍സുകള്‍ ഇല്ല. അവരെ സഹായിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. അവര്‍ക്ക് വേണ്ടിയുള്ളതാണ് അസോസിയേഷന്‍. ലാല്‍ പോയാല്‍ എന്താകും സ്ഥിതിയെന്ന് ചിന്തിച്ചു. ലാല്‍ വരാത്തപ്പോള്‍ സംഘടന അനാഥമായി പോകുമോയെന്ന ഭയം വന്നു. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഈ സംഘടന ആവശ്യമില്ല. സഹായം ആവശ്യമുള്ള 350-ഓളം പേരുണ്ട്. 5000 രൂപ മാസം കിട്ടുന്ന 127 പേരുണ്ട്. മെഡിക്കല്‍ കിറ്റ് കിട്ടുന്ന 57 പേരുണ്ട്. ഇതിനു വേണ്ടി മാത്രം മാസം 11 ലക്ഷം രൂപ ചെലവുണ്ട്. അത് കൂടാതെ ഇന്‍ഷുറന്‍സ്, കല്യാണം, മരണം തുടങ്ങിയവയും വരും. അമ്മയ്ക്ക് വല്ലതും സംഭവിച്ചാല്‍ ബാധിക്കുന്നത് ഈ പാവപ്പെട്ടവരെയാണെന്നും ദേവന്‍ വ്യക്തമാക്കി.

Also Read: Mohanlal: ‘മോഹൻലാലിനോടുള്ള എല്ലാ ബഹുമാനവും പോയി, കാശിന് വേണ്ടി എന്തും ചെയ്യും, ബിഗ് ബോസ് കൂതറ പരിപാടി’; ശാന്തിവിള

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ലാല്‍ പോയാല്‍ എല്ലാം തകിടം മറിയും. അങ്ങനെയിരിക്കെ ഓരോരുത്തര്‍ തന്നെ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ മത്സരിക്കണമെന്നും, ഇല്ലെങ്കില്‍ സംഘടനയെ നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. ഓരോരുത്തരും പറയാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് കുറച്ച് സമയം തരണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതിയായിരുന്നു അത്. എല്ലാ മാസവും ഒന്നാം തീയതി 5000 രൂപയും, മെഡിക്കല്‍ കിറ്റും കിട്ടാന്‍ കാത്തിരിക്കുന്നവരെക്കുറിച്ച് ചിന്തിച്ചു. സംഘടനയ്ക്ക് വല്ലതും സംഭവിച്ചാല്‍ അവരുടെ സ്വപ്‌നങ്ങള്‍ തകരും. അങ്ങനെ നാമനിര്‍ദ്ദേശം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദേവന്‍ തുറന്നുപറഞ്ഞു.