Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി

മാത്രമല്ല പട്ടാളക്കാരെ മൊത്തം അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെങ്കിലും പിന്നീട് അത് സ്വയം തന്നെ ഒന്ന് ലഘൂകരിച്ചു കൊണ്ടും ന്യായീകരിച്ചു കൊണ്ടും സംസാരിക്കുന്ന ശാന്തിവിള ദിനേശിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. റിട്ടയർ ആയിട്ടുള്ള പട്ടാളക്കാർക്ക് നാട്ടിൽ പട്ടിയുടെ വിലയുണ്ടോ എന്നാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.....

Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി

Shanthivila Dinesh, Major Ravi

Published: 

25 Oct 2026 | 12:50 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേജർ രവിയും ശാന്തിവിള ദിനേശുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. താൻ ആർമിയിൽ ഉണ്ടായിരുന്ന കാലത്ത് നടത്തിയ ഓപ്പറേഷൻസിനെ കുറിച്ചും മറ്റും മേജർ രവി വെളിപ്പെടുത്തിലുകൾ നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് മേജർ രവിയെ വെല്ലുവിളിച്ചുകൊണ്ടും പുച്ഛിച്ചുകൊണ്ടും സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുന്നത്.

മേജർ രവി ഒരു പൊട്ടനാണ് എന്ന രീതിയിലാണ് ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തിൽ സംസാരിച്ചത്. മാത്രമല്ല പട്ടാളക്കാരെ മൊത്തം അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെങ്കിലും പിന്നീട് അത് സ്വയം തന്നെ ഒന്ന് ലഘൂകരിച്ചു കൊണ്ടും ന്യായീകരിച്ചു കൊണ്ടും സംസാരിക്കുന്ന ശാന്തിവിള ദിനേശിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. റിട്ടയർ ആയിട്ടുള്ള പട്ടാളക്കാർക്ക് നാട്ടിൽ പട്ടിയുടെ വിലയുണ്ടോ എന്നാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്. ഇതിന് പിന്നാലെ ശാന്തിവിള ദിനേശിന് മറുപടിയുമായും വെല്ലുവിളിച്ചുകൊണ്ടും മേജർ രവിയും രംഗത്ത് എത്തിയിട്ടുണ്ട്.

ALSO READ:ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെയാണ്…

ഏത് പൊട്ടൻ രാജ്യത്ത് ജീവിക്കുന്ന ആളാണ് ഇയാൾ. റിട്ടയർ ആയ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോ. എന്റെ നാട്ടിൽ എത്ര പട്ടാളക്കാർ ഉണ്ടെന്നറിയോ റിട്ടയർ ആയതിനുശേഷം മാന്യമായി ജീവിക്കുന്നത്. എന്റെ നാട്ടിൽ എത്രയോ പട്ടാളക്കാറുണ്ട്. എന്റെ കുടുംബത്തിൽ തന്നെ ഒരുപാട് പട്ടാളക്കാരുണ്ട് മാന്യമായി ജീവിക്കുന്നത്. തന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവ് ഹവിൽദാർ ആയിരുന്നു. മറ്റൊരു കൊച്ചച്ചനും പട്ടാളത്തിൽ ആയിരുന്നു. പട്ടാളക്കാരുടെ ഒക്കെ മൊത്തം ഹോൾസെയിൽ ഇയാൾക്കാണോ കൊടുത്തിരിക്കുന്നത്. ഇയാള് റിട്ടയേർഡ് മേജർ അല്ലേ ഇയാൾ എന്താ മേജർ മേജർ എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്… ഇയാൾ ആരാ മോഹൻലാലിന്റെ താങ്ങി നടക്കുന്ന ഒരു വൃത്തികെട്ടവൻ. അതിൽപരം എന്ത് ക്വാളിറ്റിയാണ് അയാൾക്കുള്ളത്.

എന്നാണ് ശാന്തിവിള ദിനേഷ് പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ ഇയാളെ വിമർശിച്ചുകൊണ്ട് മേജർ രവി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അവനുള്ള പണി വരുന്നുണ്ട് അവൻ പട്ടാളക്കാരെ മൊത്തം അഴുക്ക ചെറുക്കാൻ പട്ടിയുടെ വിലയുണ്ടോ എന്നൊക്കെ ചോദിച്ചു വരുന്നുണ്ട്. അയാൾക്കുള്ള പണി വഴിയെ വരുന്നുണ്ട് എന്നാണ് മേജർ രവി പറയുന്നത്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും പട്ടാളക്കാരുടെ അസോസിയേഷൻ ഇയാൾക്കെതിരെ കേസ് കൊടുക്കുന്നുണ്ട് എന്നാണ് മേജർ രവി പറയുന്നത്. മാത്രമല്ല ശാന്തിവള ദിനേശിന് ദാവൂദിനോട് ആണ് കടപ്പാട് എന്നും മേജർ രവി വിമർശിച്ചു.

ENGLISH SUMMARY

Major Ravi and Shanthivila Dinesh have been the subject of discussion on social media over the past few days. Amidst the ongoing online discourse regarding revelations made by Major Ravi about operations he participated in during his time in the Army, director Shanthivila Dinesh has stepped forward to challenge and mock him.

Loading...
Unable to load recommendations.
Follow Us
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി