AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Shetty: 5 തവണ വെടിയുതിർത്തു! സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പ്

Rohit Shetty House Shooting: ആക്രമണത്തിന് പിന്നിലെ കാരണം ഇനിയും വ്ക്തമായിട്ടില്ല. ജുഹു പോലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.....

Rohit Shetty: 5 തവണ വെടിയുതിർത്തു! സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പ്
Rohit Shetty
Ashli C
Ashli C | Updated On: 01 Feb 2026 | 07:36 AM

മുംബൈ:ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ മുംബൈയിലെ ജുഹു പ്രദേശത്തെ വസതിക്ക് പുറത്ത് ഇന്ന് രാവിലെ വെടിവെപ്പ് നടന്നു. അഞ്ച് തവണ വെടിയുതിർത്തതായി ആണ് റിപ്പോർട്ട്.പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവം നടക്കുമ്പോൾ ഷെട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ആക്രമണത്തിന് പിന്നിലെ കാരണം ഇനിയും വ്ക്തമായിട്ടില്ല. ജുഹു പോലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ തിരിച്ചറിയാൻ സാധ്യമായ എല്ലാ കോണുകളും പോലീസ് പരിശോധിച്ചുവരികയാണ്.

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രോഹിത് ഷെട്ടിയുടെ വസതിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ബന്ധപ്പെട്ട അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ഗോൽമാൽ, സിങ്കം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ വ്യക്തിയാണ് രോഹിത് ഷെട്ടി. അതേസമയം 2024ൽ വോളിബോൾട്ട് നടനായ സൽമാൻഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്തും സമ്മാനമായ വെടിവെപ്പ് ഉണ്ടായിരുന്നു.

ബൈക്കിൽ എത്തിയ രണ്ടുപേർ സൽമാൻഖാന്റെ വസതിക്ക് നേരെ നാല് തവണ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ലോറൻസ് വിഷ്ണുയുടെ സംഘം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. സൽമാൻ ഖാന്റെ അടുത്തയാളാണെന്ന് അറിയപ്പെടുന്ന മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് ഉത്തരവാദികളും തങ്ങളാണെന്നും ബിഷ്ണോയി സംഘം പറഞ്ഞിരുന്നു.

ജയിലിലുള്ള ഗുണ്ടാസംഘത്തിന് നടനുമായി ദീർഘകാല വൈരാഗ്യമുണ്ട്, മുമ്പ് അദ്ദേഹത്തിന് നിരവധി ഭീഷണികൾ നൽകിയിട്ടുണ്ട്. ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗത്തെ പവിത്രമായി കണക്കാക്കുന്നതിനാൽ കൃഷ്ണമൃഗ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ വൈരാഗ്യം ഉടലെടുത്തത്.

Follow Us