AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fahadh Faasil: രംഗണ്ണൻ വീണ്ടും വരുന്നു! ആവേശം 2 ഉടൻ, പേട്രിയറ്റിൽ വില്ലൻ; വെളിപ്പെടുത്തലുമായി ഫഹദ് ഫാസിൽ

Fahadh Faasil Patriot And Aavesham 2: ട്വൻ്റി ട്വൻ്റിക്ക് ശേഷം മലയാളികൾ ഇത്രയേറെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. എന്നാൽ ചിത്രത്തിലെ തൻ്റെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിരിക്കുകയാണ്.

Fahadh Faasil: രംഗണ്ണൻ വീണ്ടും വരുന്നു! ആവേശം 2 ഉടൻ, പേട്രിയറ്റിൽ വില്ലൻ; വെളിപ്പെടുത്തലുമായി ഫഹദ് ഫാസിൽ
Fahadh FaasilImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 Feb 2026 | 09:28 AM

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്നതുല്യമായ പ്രോജക്റ്റുകളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് (Patriot). പത്തൊൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു എന്ന വാർത്ത സിനിമാ ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന തരംഗം ചെറുതല്ല. മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ ഏപ്രിൽ 23-ന് തിയേറ്ററുകളിലേക്ക് എത്തും.

മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തെന്നിന്ത്യയിലെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ട്വൻ്റി ട്വൻ്റിക്ക് ശേഷം മലയാളികൾ ഇത്രയേറെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. എന്നാൽ ചിത്രത്തിലെ തൻ്റെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാളി സിനിമാ പ്രേമികളെ ഒരേസമയം ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന രണ്ട് വമ്പൻ അപ്‌ഡേറ്റുകളാണ് ഫഹദ് ഫാസിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: 42ാം വയസ്സിലെ തൃഷയുടെ അഭ്യാസങ്ങൾ! വർക്കൗട്ട് വീഡിയോ വൈറൽ

പേട്രിയറ്റ് എന്ന ചിത്രത്തിൽ താനാണ് വില്ലൻ എന്ന ഔദ്യോഗിക സ്ഥിരീകരണവും, ബ്ലോക്ക്ബസ്റ്റർ ചിത്രം ആവേശം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവുമാണ് താരം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുചടങ്ങിനിടെ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫഹദ്. പേട്രിയറ്റിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദും ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്ന് ഫഹദ് വ്യക്തമാക്കിയിരിക്കുകയാണ്.

മലയാള സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളെ ഫഹദ് ഫാസിൽ എന്ന അഭിനയ പ്രതിഭ നേരിടുമ്പോൾ അത് സ്ക്രീനിൽ വലിയൊരു വിരുന്ന് തന്നെയാകും എന്നതിൽ സംശയമില്ല. ഫഹദിൻ്റെ ഈ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പേട്രിയറ്റിൽ ഫ​ഹദിൻ്റെ അഭിനയ മികവ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

‘ആവേശം 2’ വരുന്നു; രംഗണ്ണൻ വീണ്ടും എത്തും

ആരാധകർ ഏറെ ആഗ്രഹിച്ചിരുന്ന ആവേശം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ചും ഫഹദ് മനസ്സ് തുറന്നു. സംവിധായകൻ ജിത്തു മാധവൻ ചിത്രത്തിൻ്രെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. “ആവേശം 2 അടുത്ത വർഷമോ (2027), അല്ലെങ്കിൽ 2028-ലോ തിയേറ്ററുകളിൽ എത്തും” എന്നാണ് ഫഹദ് പറഞ്ഞത്. എടമോനെ… എന്ന് വിളിച്ച് രംഗണ്ണൻ വീണ്ടും വരുമെന്ന ഉറപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രംഗണ്ണൻ വീണ്ടും എത്തുന്നു എന്ന വാർത്ത കേട്ട് സന്തോഷത്തിൻ്റെ കൊടുമുടിയിലേറി നിൽക്കുകയാണ് ആരാധകലോകം.

Follow Us