AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Abhirami Suresh: വിശ്വസ്തനെന്ന് കരുതി, പക്ഷേ അയാൾ എന്നെ ചതിച്ചു, പണം നൽകേണ്ട ദിവസം മുങ്ങി; അഭിരാമി സുരേഷ്

Singer Abhirami Suresh About Fraud Case: തന്റെ ബിസിനസ്സ് വ്യാപിപ്പിക്കാനും വർഷങ്ങളായി താൻ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നടുക്കാനും ശ്രമിക്കുന്നതിനിടയിലാണ് സാമ്പത്തികമായി തകർന്നതെന്നാണ് അഭിരാമിയുടെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയതെന്നും താൻ ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ അഭിരാമി വെളിപ്പെടുത്തി.

Abhirami Suresh: വിശ്വസ്തനെന്ന് കരുതി, പക്ഷേ അയാൾ എന്നെ ചതിച്ചു, പണം നൽകേണ്ട ദിവസം മുങ്ങി; അഭിരാമി സുരേഷ്
Abhirami SureshImage Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 25 May 2026 | 11:32 AM

സാമ്പത്തിക തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തലുമായി ഗായിക അഭിരാമി സുരേഷ് (Abhirami Suresh). സഹോദരി അമൃത സുരേഷിനൊപ്പം നിരവധി കൺസേർട്ടുകളും മറ്റും ചെയ്യുന്ന അഭിരാമി സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സംരംഭക എന്ന നിലയിലും അഭിരാമി പ്രശസ്തയാണ്. ഇപ്പോഴിതാ ബിസിനസ് രംഗത്ത് തനിക്കുണ്ടായ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

തന്റെ ബിസിനസ്സ് വ്യാപിപ്പിക്കാനും വർഷങ്ങളായി താൻ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നടുക്കാനും ശ്രമിക്കുന്നതിനിടയിലാണ് സാമ്പത്തികമായി തകർന്നതെന്നാണ് അഭിരാമിയുടെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയതെന്നും താൻ ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ അഭിരാമി വെളിപ്പെടുത്തി.

ALSO READ: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു

അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി പലരും എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് എന്നെ കാണാനില്ലലോ, എവിടെയാണ്, എന്തുകൊണ്ടാണ് മുൻപത്തെപ്പോലെ ഞാൻ ആളുകൾക്കിടയിലേക്ക് വരാത്തതെന്ന്. ഇതാണ് അതിനുള്ള എന്റെ മറുപടി. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലുമായി, എന്റെ ബിസിനസ്സ് വലുതാക്കാനും വർഷങ്ങളായി ഞാൻ കണ്ട സ്വപ്നം സാക്ഷാത്കരിക്കാനും ശ്രമിക്കുന്നതിനിടയിൽ, ഞാൻ ചെന്നുവീണത് ഒരു സാമ്പത്തിക തട്ടിപ്പിലായിരുന്നു. അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് എന്നെ ചതിച്ചത്.

ഈ വ്യക്തിയുടെ പേരുവിവരങ്ങൾ ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല, കാരണം നിയമപരമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. എനിക്കും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. എന്നാൽ, ഇതൊരു സ്ഥിരം രീതിയാണെന്നും എന്നെപ്പോലെ കൂടുതൽ ആളുകൾ ഇയാളുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടാൽ, മറ്റാരും ഇത്തരമൊരു കുഴിയിൽ വീഴാതിരിക്കാൻ ഞാൻ തീർച്ചയായും ആയാളെ വെളിപ്പെടുത്തും.

വളരാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനെയും പോലെ, തികച്ചും ആത്മാർത്ഥമായ ഒരു വ്യക്തിയായാണ് ഞാൻ അയാളെ കണ്ടത്. വാഗ്ദാനങ്ങൾ വളരെ വലുതായിരുന്നു. വലിയ സ്വപ്നങ്ങളുമായി, സ്വന്തം നിലയിൽ എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന, എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിച്ച ഒരു വ്യക്തിയെന്ന നിലയിലാണ് ഞാൻ അയാളെ സമീപിച്ചത്..

അതുകൊണ്ട് ഞാൻ ആ വ്യക്തിയിൽ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസത്തിന് ഇന്ന് ഞാൻ വലിയ വില നൽകേണ്ടി വന്നു. ആ വാഗ്ദാനങ്ങളുടെ പുറത്ത് ഞാൻ പലർക്കും ഉറപ്പുകൾ നൽകി. ബിസിനസ്സ് വിപുലീകരിക്കാൻ പദ്ധതികൾ തയാറാക്കി. പണം കൂട്ടിവെച്ചു. മറ്റുള്ളവർക്ക് ഞാൻ വാക്ക് നൽകി. ഈയൊരു വ്യക്തിയെ മാത്രം വിശ്വസിച്ച് ഞാൻ എന്റെ ഭാവി അതിനനുസരിച്ച് പ്ലാൻ ചെയ്തു. എന്നാൽ, കൃത്യമായി ആ തുക കൈമാറേണ്ട ദിവസം, ആ വ്യക്തി അപ്രത്യക്ഷനായി.

എന്റെ ജീവിതത്തെ ഈ വലിയ പ്രതിസന്ധിയിലാക്കി പെട്ടെന്ന് അപ്രത്യക്ഷനായ ആ മനുഷ്യന് പിന്നാലെ ഞാൻ ഓടി. അങ്ങനെ പതുക്കെ, ഞാൻ പോലും അറിയാതെ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു. ഒരു തെറ്റായ തീരുമാനം, ഒരു വ്യക്തി, വ്യാജ വാഗ്ദാനങ്ങൾ എന്നിവ വർഷങ്ങളുടെ കഠിനാധ്വാനത്തെ എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുക എന്ന് ചിന്തിച്ച് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായ ദിവസങ്ങളുണ്ടായിരുന്നു കടന്നുപോയത്.

അഭിരാമിയുടെ പോസ്റ്റ്

English Summary:

Singer and Amrutha suresh sister Abhirami Suresh open up about she cheated and loss money. Abhirami new instagram post state a Financial fraud case on underway. She also reveals about trust and hardwork lost after cheating.

Follow Us