AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Actress Meena: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു

Actress Meena About Malayalam Industry: ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ചും അവിടെ നടിമാർക്ക് കിട്ടുന്ന പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഏതൊക്കെ ഭാഷയിൽ അഭിനയിച്ചാലും ഒരു നടി ആണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണമെന്നാണ് മീന പറയുന്നത്. ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3.

Actress Meena: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു
Meena SagarImage Credit source: Instagram (Meena Sagar)
Neethu Vijayan
Neethu Vijayan | Published: 24 May 2026 | 03:00 PM

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ നടിയാണ് മീന. ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ മുൻനിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ താരമെന്ന പ്രത്യേകതയും മീനയ്ക്കുണ്ട്. മോഹൻലാൽ-മീന കൂട്ടുകെട്ടാണ് ഏക്കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ടത്. ഇപ്പോഴിതാ ഇരുവരുടെയും കരിയറിലെ ഏറ്റവും പ്രധാന വേഷങ്ങളിലെത്തിയ ദൃശ്യത്തിൻ്റെ മൂന്നാം ഭാ​ഗം തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ചും അവിടെ നടിമാർക്ക് കിട്ടുന്ന പ്രാധാന്യത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഏതൊക്കെ ഭാഷയിൽ അഭിനയിച്ചാലും ഒരു നടി ആണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണമെന്നാണ് മീന പറയുന്നത്. വസ്ത്രധാരണം, സംസാര രീതി തുടങ്ങീ എല്ലാ കാര്യങ്ങളും മറ്റ് ഭാഷകളിൽ കൂടുതലാണെന്നും മലയാളത്തിൽ അങ്ങനെയല്ലെന്നും മീന തുറന്നുപറഞ്ഞു. ദൃശ്യം 3-മായി ബന്ധപ്പെട്ട് അഭിമുഖം നൽകുന്നതിനിടെയാണ് മീന ഇക്കാര്യം തുറന്നുപറഞ്ഞത്.

ALSO READ: മീഡിയ ലൈസൻസിം​ഗ് വരണം! അമ്മയിൽ നടന്മാർക്ക് സംരക്ഷണം ഇല്ല; മാധവ് സുരേഷ്

മീനയുടെ വാക്കുകൾ ഇങ്ങനെ

“മറ്റ് ഏത് ഭാഷയിൽ അഭിനയിച്ചാലും ഒരു നടിയാണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണം. നാച്ചുറലായിട്ടുളള അഭിനയമാണ് മലയാളത്തിൽ എന്നും വേണ്ടത്. അത് നന്നായി ചെയ്യുന്ന ഒരാൾ മികച്ച നടനും നടിയുമായിരിക്കും. മറ്റ് ഭാഷകളിൽ വ്യത്യസ്തമാണ് അവിടെ എല്ലാം കൂടുതലാണ്. വസ്ത്രധാരണം, സംസാരിക്കുന്ന രീതി ഇതിലൊക്കെ കുറച്ച് കൂടുതലായിട്ട് കാണിക്കും. പക്ഷെ മലയാളത്തിൽ അങ്ങനെയല്ല.” മീന പറയുന്നു. അതേസമയം ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി നേട്ടം സ്വന്തമാക്കിയത്.

ദൃശ്യ 3 മികച്ച വിജയം

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ എമ്പുരാൻ എന്ന ചിത്രത്തിന് ശേഷം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നൂറുകോടി നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദൃശ്യം 3. മോഹൻലാലിൻ്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഏപ്രിൽ രണ്ടി ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ൽ മോഹൻലാലിൻ്റെ ജന്മദിനത്തിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഒടിടിയിൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുക. തിയേറ്റർ പ്രദർശനത്തിന് ശേഷമായിരിക്കും തീയതി അടക്കമുള്ള കൂടുതൽ കാര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. അതേസമയം തരുൺ മൂർത്തി സംവിധാനം ചെയുന്ന അതിമനോഹരമാണ് മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നത്.

English Summary:

Actress Meena about malayalam film industry and natural acting. She says, If want to be recognized as an actress you have to act in malayalam. Drishyam 3 will running successfully in theatre with 100 cr box office collection within 58 hours.

Follow Us