‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി

"I Can Only Share My Experiences" Singer Gowry Lakshmi on 'Murivu' Controversy and Divorce: സങ്കടം വന്നാൽ താൻ പെട്ടെന്ന് തകർന്നുപോകും, ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല. ഒരുപാട് കരയുകയും ഉറങ്ങുകയും ചെയ്യും. എന്നാൽ ദേഷ്യമോ പൊട്ടിത്തെറിയോ ഉണ്ടാകാറില്ല. സങ്കടം മുഴുവനായി ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഇറക്കിവിടാതെ ഒന്നിനും കഴിയില്ല

‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി

ഗൗരി ലക്ഷ്മി

Published: 

25 Jul 2026 | 02:54 PM

മലയാളത്തിലെ സ്വതന്ത്ര സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയും സംഗീത സംവിധായകയുമാണ് ഗൗരി ലക്ഷ്മി. ചെറിയ പ്രായത്തിൽ തന്നെ ‘കാസനോവ’ എന്ന ചിത്രത്തിലെ ഗാനത്തിന് ഈണം നൽകി ശ്രദ്ധ നേടിയ ഗൗരി, പിന്നീട് ‘തോണി’ എന്ന ഇൻഡിപെൻഡൻ്റ് ആൽബത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി. പാട്ടുകളിലൂടെ തൻ്റെ നിലപാടുകളും ചിന്തകളും ഉറക്കെ പറയാൻ മടികാണിക്കാത്ത ഒരാളാണ് ഗൗരി ലക്ഷ്മി. ഇപ്പോഴിതാ, തൻ്റെ ഗാനമായ ‘മുറിവ്’ ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം.

കോളേജ് പഠനകാലത്ത് പുറത്തിറങ്ങിയ ‘തോണി’ മുതൽ തനിക്ക് പറയാൻ തോന്നുന്ന കാര്യങ്ങളാണ് പാട്ടുകളിലൂടെ ആവിഷ്കരിക്കുന്നതെന്ന് ഗൗരി പറയുന്നു. വലിയ ചർച്ചയായ ‘മുറിവ്’ എന്ന പാട്ടിനെയും അങ്ങനെ തന്നെയാണ് കണ്ടത്. പാട്ടിറങ്ങുമ്പോൾ അതിലെ വരികൾ ചിലർക്കെങ്കിലും കൊള്ളുമെന്ന് കൂടെയുള്ളവർ പറഞ്ഞിരുന്നു. എന്നാൽ ഇത്ര വലിയ രീതിയിൽ ആളുകളെ അത് അസ്വസ്ഥരാക്കുമെന്നോ ഇത്ര വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നോ ഒരിക്കലും കരുതിയില്ല.

“എല്ലാവരെയും ഒന്ന് ട്രിഗർ ചെയ്യിക്കാം എന്ന് കരുതി ചെയ്തതല്ല അത്. ആ പാട്ടിൽ ആണുങ്ങൾ എന്ന് എടുത്തു പറയുന്നില്ല. ഞാൻ ഒരു പെണ്ണാണ്, ഞാൻ നേരിട്ടിട്ടുള്ള അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്. എനിക്ക് എൻ്റെ അനുഭവം മാത്രമേ പറയാൻ സാധിക്കൂ, അതാണ് ഞാൻ പറഞ്ഞത്,” ഗൗരി ലക്ഷ്മി വ്യക്തമാക്കി.

Also Read: എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

ജീവിതത്തിലെ സങ്കടങ്ങൾ തന്നെ വലിയ രീതിയിൽ ബാധിക്കാറുണ്ടെന്നും താരം തുറന്നുപറയുന്നു. സങ്കടം വന്നാൽ താൻ പെട്ടെന്ന് തകർന്നുപോകും, ഭക്ഷണം കഴിക്കാൻ പോലും കഴിയില്ല. ഒരുപാട് കരയുകയും ഉറങ്ങുകയും ചെയ്യും. എന്നാൽ ദേഷ്യമോ പൊട്ടിത്തെറിയോ ഉണ്ടാകാറില്ല. സങ്കടം മുഴുവനായി ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഇറക്കിവിടാതെ ഒന്നിനും കഴിയില്ല. അതിനാൽ ആ സങ്കടം പൂർണ്ണമായും അനുഭവിച്ചു തീർക്കുകയാണ് ചെയ്യാറുള്ളതെന്ന് ഗൗരി പറയുന്നു.

വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവുമായുള്ള ഇപ്പോഴത്തെ സൗഹൃദത്തെക്കുറിച്ചും ഗൗരി അഭിമുഖത്തിൽ മനസ്സ് തുറന്നു. വിവാഹമോചനത്തിന് ശേഷം മറ്റൊരു ജീവിതത്തിലേക്ക് സുഗമമായി കടക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു പ്രിവിലേജ് അല്ല. വലിയ ബുദ്ധിമുട്ടുകൾ സഹിച്ച്, ഗത്യന്തരമില്ലാതെ വിവാഹബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരുന്നവരുണ്ട്. അവരോട് പോയി മുൻ ഭർത്താവുമായി സൗഹൃദം നിലനിർത്തണമെന്ന് ഉപദേശിക്കാനാകില്ല.

വിവാഹ മോചനത്തിന് ശേഷവും ആ വ്യക്തിയുമായി സൗഹൃദം തുടരുക എന്നത് വലിയ ശ്രമം ആവശ്യമുള്ള കാര്യമാണ്. രണ്ടുപേർക്കും അത് വേണമെന്ന് തോന്നിയാൽ മാത്രമേ നടക്കൂ. മുൻ ഭർത്താവ് ഗണേശ് തന്നെയാണ് ഇപ്പോഴും തൻ്റെ ഡ്രമ്മർ. വർക്കാവാത്ത കാര്യങ്ങൾ മാറ്റി നിർത്തി സൗഹൃദം നിലനിർത്തിക്കൊണ്ടുപോകാനാണ് ഇരുവരും ശ്രമിച്ചതെന്നും, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരുമിച്ച് ജോലി ചെയ്യാൻ ഇപ്പോൾ തങ്ങൾക്ക് കഴിയുന്നുണ്ടെന്നും ഗൗരി കൂട്ടിച്ചേർത്തു.

English Summary

Malayalam indie singer Gowry Lakshmi recently addressed the controversy surrounding her song Murivu. Responding to the backlash, she clarified that the song reflects her personal experiences, stating that all the abuse she faced in her life came from men. She also spoke candidly about her emotional struggles and her divorce. Despite parting ways, she maintains a healthy professional relationship with her ex-husband, Ganesh, who continues to be her band’s drummer

Follow Us
Related Stories
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്
എന്തുകൊണ്ട് താൻ കിരീടത്തിന്റെ രണ്ടാം ഭാ​ഗം നിർമ്മിച്ചില്ല, വെളിപ്പെടുത്തി ദിനേശ് പണിക്കർ
‘സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ’, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്
ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി