AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Urvashi – Silk Smitha: “എനിക്കുവേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്മിത പറയുമായിരുന്നു”; സിൽക്ക് സ്മിതയുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ഉർവ്വശി

"She Was Like My Elder Sister": Urvashi Recalls Her Close Bond with Silk Smitha: ‘സ്മിത എൻ്റെ മൂത്ത സഹോദരിയെപ്പോലെയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് പഴയ ഓർമ്മകളിലേക്ക് ഉർവശി കടക്കുന്നത്. സ്മിത ആരോടും സംസാരിക്കാറില്ല. അന്നത്തെ കാലത്ത ഗ്ലാമറസ് റോളുകൾ ചെയ്യുന്ന നടിമാർ ഒരു മുദ്ര കുത്തൽ നേരിടേണ്ടി വന്നിരിന്നു. നായകനും നായികയും ഒന്നും ഇരിക്കുന്ന ഭാഗത്ത് അവർക്ക് സ്ഥാനമുണ്ടായിരുന്നില്ല

Urvashi – Silk Smitha: “എനിക്കുവേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്മിത പറയുമായിരുന്നു”; സിൽക്ക് സ്മിതയുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ഉർവ്വശി
സിൽക്ക് സ്മിത, ഉർവ്വശിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 07 Sep 2026 | 10:02 PM

തെന്നിന്ത്യൻ താരം സിൽക്ക് സ്മിതയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് മനസ്സ് തുറന്ന് മലയാളത്തിൻ്റെ പ്രിയ അഭിനയത്രി ഉർവ്വശി. കോസ്റ്റ്യും സെൻസും കളർ സെൻസും താൻ പഠിച്ചത് സിൽക്ക് സ്മിതയിൽ നിന്നുമാണ് എന്ന് താരം പറയുന്നു. ‘ആശ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിൽക്ക് സ്മിതയുമൊത്തുള്ള പഴയ ഓർമ്മകൾ ഉർവ്വശി പങ്കുവച്ചത്. തൻ്റെ സിനിമയിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണം എന്ന ആഗ്രഹം നിരവധി തവണ സ്മിത പങ്കുവച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

‘സ്മിത എൻ്റെ മൂത്ത സഹോദരിയെപ്പോലെയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് പഴയ ഓർമ്മകളിലേക്ക് ഉർവ്വശി കടക്കുന്നത്. സ്മിത ആരോടും സംസാരിക്കാറില്ല. അന്നത്തെ കാലത്ത ഗ്ലാമറസ് റോളുകൾ ചെയ്യുന്ന നടിമാർ ഒരു മുദ്ര കുത്തൽ നേരിടേണ്ടി വന്നിരിന്നു. നായകനും നായികയും ഒന്നും ഇരിക്കുന്ന ഭാഗത്ത് അവർക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഗ്ലാമറസ് വേഷങ്ങൾ ചെയ്തിരുന്നവരെ മറ്റൊരു കണ്ണോടെയാണ് ആളുകൾ കണ്ടിരുന്നത്. അതുകൊണ്ട് സ്മിത എല്ലാവരിൽ നിന്നും മാറി ഇരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന് ഉർവ്വശി പറയുന്നു.

Also Read: “എന്നെ കാസ്റ്റ് ചെയ്യാൻ പിന്നീട് ആളുകൾ ഭയപ്പെട്ടു”; കിംഗ് ഓഫ് കൊത്തയുടെ പരാജയം കരിയറിനെ ബാധിച്ചുവെന്ന് ഐശ്വര്യ ലക്ഷ്മി

ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും സ്മിതയെപ്പോലെ കോസ്റ്റ്യൂം സെൻസും കളർ സെൻസുമുള്ള ഒരാളെ താൻ കണ്ടിട്ടില്ല എന്ന് ഉർവ്വശി ഉറപ്പിച്ച് പറയുന്നു. മേക്കപ്പിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ. ആവശ്യത്തിലും അധികം മേക്കപ്പ് ചെയ്യുന്ന കാലമാണ് അത്. പ്രത്യേകിച്ച് ഗ്ലാമറസ് റോളുകൾ ചെയ്യുന്നവർ വാരിവലിച്ച് മേക്കപ്പ് ചെയ്യുന്ന കൂട്ടത്തിലായിരുന്നു. എന്നാൽ സ്മിത മറിച്ചായിരുന്നു. അവർ ഏത് കോസ്റ്റ്യും ധരിച്ചാലും അത് വൾഗറായി തോന്നുമായിരുന്നില്ല എന്നും ഉർവ്വശി പറയുന്നു.

“എൻ്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്മിതക്ക് വലിയ ആഗ്രഹമായിരുന്നു. ‘ഞാനൊരു സിനിമയിൽ കോസ്റ്റ്യൂം ചെയ്ത് തരാം ഉർവശി എന്ത് ഭഗിയാണ് കാണാൻ” എന്ന് സ്മിത പറയുമായിരുന്നു എന്ന് ഉർവ്വശി ഓർത്തെടുക്കുന്നു. അത്തരം പതിവുകളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല സ്മിതയെ കൊണ്ട് കോസ്റ്റ്യൂം ഡിസൈൻ ചെയ്യിക്കണം എന്ന് പറയാൻ തനിക്ക് ഒരു ഭയവും ഉണ്ടായിരുന്നു. എന്നാൽ സ്മിത തരുന്ന ഏത് വേഷവും താൻ മടിയേതും കൂടാതെ ധരിക്കുമായിരുന്നു എന്നും തന്നെ സ്മിതക്ക് വലിയ ഇഷ്ടമായിരുന്നു എന്നും ഉർവ്വശി കൂട്ടിച്ചേർത്തു.

English Summary

Actress Urvashi recalled her close bond with the late Silk Smitha, describing her as an elder sister. She praised Smitha’s costume sense and revealed Smitha’s unfulfilled desire to design her outfits.

Follow Us