Subish Sudhi : ‘എന്നെ ദൈവത്തിന് പോലും വേണ്ട’ സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി

Actor Subish Sudhi Movie Issue : ഒരു ഭാരത് സർക്കാർ ഉത്പനം എന്ന പേരിലായിരുന്നു സിനിമ ഒരുക്കിയത്. പിന്നീട് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് സിനിമയുടെ പേര് ഒരു സർക്കാർ ഉത്പന്നം എന്നാക്കുകയായിരുന്നു. 2024ൽ ആയിരിന്നു സിനിമ തിയറ്ററിൽ എത്തിയത്.

Subish Sudhi : എന്നെ ദൈവത്തിന് പോലും വേണ്ട സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി

നടൻ സുബീഷ് സുധി, ഒരു സർക്കാർ ഉത്പനം സിനിമ പോസ്റ്റർ

Published: 

30 Apr 2026 | 09:49 PM

ആദ്യമായി നിർമിച്ചതും നായക വേഷവും അവതരിപ്പിച്ച ചിത്രം പരാജയപ്പെട്ടതോടെ കടക്കെണിയിൽ ആയെന്ന് നടൻ സുബിഷ് സുധി. കടം നൽകിയവരുടെ ഭീഷിണിയെ തുടർന്ന് രണ്ട് പ്രാവിശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും സുബിഷ് സുധി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2024ൽ തിയറ്ററിൽ എത്തിയ ഒരു സർക്കാർ ഉത്പന്നം സിനിമ പരാജയപ്പെട്ടപ്പോഴാണ് താൻ കടക്കെണിയിലായതെന്ന് നടൻ വ്യക്തമാക്കി. തൻ്റെ വീട് ജപ്തയിൽ ആണെന്നും പണം തിരികെ നൽകാത്തതിന് തനിക്കെതിരെ അറസ്റ്റ് വാറണ്ടും ഉണ്ടായിയെന്ന് നടൻ തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

ജീനിയർ ആർട്ടിസ്റ്റായി എത്തി 80 ഓളം സിനികളിൽ അഭിനയിച്ചതിന് ശേഷമാണ് സുബിഷ് സ്വന്തമായി സിനിമ നിർമിക്കാൻ ഇറങ്ങിയത്. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തതും സുബിഷ് തന്നെയായിരുന്നു. ‘ഒരു ഭാരത് സർക്കാർ ഉത്പന്നം’ എന്ന് പേരിട്ട സിനിമയുടെ പേര് സെൻസർ ബോർഡിൻ്റെ ഇടപെടലിനെ തുടർന്ന് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് ചുരുക്കി. ഇത് കൂടാതെ പ്രതിസന്ധി പോലെ സിനിമയുടെ റിലീസിന് രണ്ട് ദിവസം മുമ്പ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ മരണപ്പെടുകയും ചെയ്തു. സിനിമയുടെ പല ആവശ്യങ്ങൾക്ക് ബോംബയിൽ പോയപ്പോൾ അവിടെയും പലരും തന്നെ പണം വാങ്ങി പറ്റിച്ചുയെന്നും നടൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

ALSO READ : Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ

ഇപ്പോൾ തനിക്ക് കടക്കാരുടെ ഫോൺ വിളി മാത്രമാണ് ലഭിക്കുന്നത്. കടം തിരികെ നൽകാനാകാതെ വന്നപ്പോൾ വീട് ജപ്തി ചെയ്തു, അറസ്റ്റ് വാറണ്ട് വരെയുണ്ടായി. ഒട്ടും പിടിച്ച് നിൽക്കാനാവാതെ താൻ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് ഇടപ്പെട്ടാണ് അതിൽ നിന്നും പിന്തിരിഞ്ഞതെന്ന് നടൻ വ്യക്തമാക്കി. നേരായ രീതിയിൽ പണം ഉണ്ടാക്കി കടം വീട്ടാനും ശ്രമിച്ചു, പക്ഷേ അതും നടന്നില്ല. ദൈവത്തിന് പോലും തന്നെ വേണ്ട എന്ന ഇനി എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ല. തന്നെ സഹായിച്ചവരും കടക്കെണിയിൽ ആണെന്ന് സുബീഷ് സുധി ഫേസ്ബുക്കിൽ കുറിച്ചു.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

“വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച്‌ 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു. റിലീസിന് 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്.

പിടിച്ചു നില്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് അറ്റെംപ്റ്റിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.”

നടൻ സുബീഷ് സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ്


സുബീഷിന് പുറമെ ഷെല്ലി, ഗൗരി ജി കിഷൻ, അജു വർഗീസ്, വിനീത് വാസുദേവ്, ജാഫർ ഇടുക്കി, ഗോകുലൻ, ഹരീഷ് കണാരൻ, ലാൽ ജോസ്, ജോയി മാത്യു, വിജയ് ബാബു തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭവാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിച്ചിരിക്കുന്ന സിനിമയുടെ സംവിധായകൻ ടി വി രഞ്ജിത്താണ്. അൻസർ ഷാ ആണ് ഛായാഗ്രാഹകൻ. ജിതിൻ ഡി കെ ആണ് എഡിറ്റർ.

 

Follow Us
Related Stories
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
Kerala Budget 2026: എന്തിന്? പാവപ്പെട്ടവന് വീടുണ്ടാക്കാൻ 15 ലക്ഷം.. ഇതെന്ത് ന്യായം? സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിൽ വിമർശനം
Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
Uyir Movie Teaser: ‘ജോസഫി’ന് ശേഷം മറ്റൊരു ത്രില്ലറുമായി എം. പത്മകുമാർ; റോഷൻ മാത്യു നായകനാകുന്ന ‘ഉയിർ’ ടീസർ പുറത്ത്
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ