Sudhipuranam Movie: സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
Sudhipuranam Movie Updates: അഭിഷേക് ശ്രീകുമാർ സുധീഷ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വരദയാണ് നായിക. ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്‌സ് (FGFM) തിരുവനന്തപുരം യൂണിറ്റാണ് നിർമ്മാണം
അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ആക്ഷേപഹാസ്യചിത്രമായ “സുധിപുരാണം” എന്ന സിനിമയുടെ ടൈറ്റിൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്‌സ് (FGFM) തിരുവനന്തപുരം യൂണിറ്റാണ് ഈ ഫാമിലി കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമയെക്കാൾ അന്ധവിശ്വാസങ്ങളെ വിശ്വസിക്കുന്ന സിനിമാ മോഹിയായ സുധീഷ് എന്ന യുവാവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
അഭിഷേക് ശ്രീകുമാർ സുധീഷ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വരദയാണ് നായിക. സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ്.എസ്, സ്റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ദിഖ് കുഴൽമണ്ണം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിറിക്കൽ വീഡിയോ
ചിത്രത്തിന്റെ ബാനർ, നിർമ്മാണം എന്നിവ **FGFM** ആണ്. കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവ **എസ്.എസ്. ജിഷ്ണുദേവ്** നിർവ്വഹിക്കുന്നു. **ദിപിൻ എ.വി**യാണ് ഛായാഗ്രഹണം. **സുരേഷ് വിട്ടിയറം** ഗാനരചനയും **ശ്രീനാഥ് എസ്. വിജയ്** സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. **അശോക് കുമാർ ടി.കെ**യും **അജീഷ് നോയലുമാണ്** ഗായകർ. ബ്രോഡ്‌ലാൻഡ് അറ്റ്‌മോസ്, എസ്.കെ. സ്റ്റുഡിയോസ് പൂവ്വച്ചൽ എന്നിവിടങ്ങളിൽ റെക്കോർഡ് ചെയ്‌ത ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും **എബിൻ എസ്. വിൻസെന്റ്** ആണ്. പബ്ലിസിറ്റി ഡിസൈൻ **പ്രജിൻ ഡിസൈൻസും** പി.ആർ.ഒ **അജയ് തുണ്ടത്തിലുമാണ്** കൈകാര്യം ചെയ്യുന്നത്.