AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahana krishna Marriage: ഉടൻ കല്യാണമുണ്ടോ? ഓണക്കാലത്ത് ഓടിനടന്ന് പരസ്യം ചെയ്ത് പണം വാരിക്കൂട്ടുന്നു അഹാന

Ahana Faces Backlash for Continuous Promotions: സിനിമാട്ടോഗ്രാഫർ നിമിഷ് രവിയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും വാർത്തകളുണ്ട്.

Ahana krishna Marriage: ഉടൻ കല്യാണമുണ്ടോ? ഓണക്കാലത്ത് ഓടിനടന്ന് പരസ്യം ചെയ്ത് പണം വാരിക്കൂട്ടുന്നു അഹാന
Diya KrishnaImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 28 Aug 2025 18:59 PM

തിരുവനന്തപുരം: നടനും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഓണക്കാലം പ്രമാണിച്ചു പരസ്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. തുടർച്ചയായുള്ള പരസ്യം ചെയ്യൽ കാരണം അഹാന വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. കൂടുതലും സ്‌കിൻ കെയർ ഉത്പന്നങ്ങളാണ് അഹാന പ്രോത്സാഹിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇൻഫ്‌ലുവൻസർമാരുടെ ഉത്തരവാദിത്തമില്ലായ്മ. തങ്ങൾ ഉപയോഗിക്കാത്ത ഉത്പന്നങ്ങൾ സാധാരണക്കാരെക്കൊണ്ട് വാങ്ങിപ്പിക്കുക, അൺ റിയലിസ്റ്റിക്കായ സൗന്ദര്യ സങ്കൽപ്പങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വിമർശനത്തിന് കാരണം.

അഹാനയുടെ കാര്യത്തിൽ, ഒരു ഉത്പന്നം ഉപയോഗിച്ച് മികച്ച ഫലം ലഭിച്ചു എന്ന് പറഞ്ഞ് കുറച്ചു ദിവസങ്ങൾക്കകം അടുത്ത ഉത്പന്നം പരിചയപ്പെടുത്തുന്നതിനെ പലരും ചോദ്യം ചെയ്യുന്നു. ഇത് പരസ്യം ചെയ്യലിന്റെ സത്യസന്ധതയെക്കുറിച്ചുള്ള സംശയങ്ങൾ ഉണ്ടാക്കുന്നു.

അതേസമയം, ചിലർ അഹാനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് അഹാനയുടെ തൊഴിലാണെന്നും, ഉത്പന്നങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് അവർ ചെയ്യുന്നതെന്നും ഇവർ വാദിക്കുന്നു. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ പോലും പാൻ മസാലയുടെ പരസ്യം ചെയ്യുന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ വലിയ ശ്രദ്ധ നേടാൻ കഴിയാതിരുന്ന അഹാനയ്ക്ക് സോഷ്യൽ മീഡിയയാണ് വരുമാന മാർഗ്ഗം നൽകുന്നത്.

അഹാന തുടരെ പരസ്യങ്ങൾ ചെയ്യുന്നതിന് പിന്നിൽ മറ്റൊരു കാരണമുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമാട്ടോഗ്രാഫർ നിമിഷ് രവിയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും വാർത്തകളുണ്ട്. കല്യാണച്ചെലവിനായി പണം സ്വരൂപിക്കുകയാണ് അഹാനയെന്ന് പലരും അഭിപ്രായപ്പെടുന്നു. അഹാനയുടെ കുടുംബം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. സഹോദരിമാർക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമൊപ്പം സാരികളുടെ ബിസിനസ് സംരംഭവും അഹാന തുടങ്ങിയിരുന്നു.