Super Zindagi OTT: റിലീസായി ഒരു വര്‍ഷത്തിനിപ്പുറം ധ്യാനിന്റെ ‘സൂപ്പർ സിന്ദഗി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Super Zindagi OTT Release: കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം 2024 ഓഗസ്റ്റ് 9നാണ് തീയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ, റിലീസായി ഒരു വർഷത്തിന് ശേഷം 'സൂപ്പർ സിന്ദഗി' ഒടിടിയിൽ എത്തുകയാണ്.

Super Zindagi OTT: റിലീസായി ഒരു വര്‍ഷത്തിനിപ്പുറം ധ്യാനിന്റെ സൂപ്പർ സിന്ദഗി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

‘സൂപ്പർ സിന്ദഗി’ പോസ്റ്റർ

Published: 

30 Jul 2025 | 10:19 AM

വിന്റേഷിൻറെ സംവിധാനത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ഈ ചിത്രം 2024 ഓഗസ്റ്റ് 9നാണ് തീയേറ്ററുകളിൽ എത്തിയത്. ബോക്സ്ഓഫീസിൽ കാര്യമായ വിജയം കൈവരിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, റിലീസായി ഒരു വർഷത്തിന് ശേഷം ‘സൂപ്പർ സിന്ദഗി’ ഒടിടിയിൽ എത്തുകയാണ്.

‘സൂപ്പർ സിന്ദഗി’ ഒടിടി

‘സൂപ്പർ സിന്ദഗി’ എന്ന ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്‌സാണ്. ചിത്രം ഓഗസ്റ്റ് 21 മുതൽ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കും.

‘സൂപ്പർ സിന്ദഗി’ സിനിമയെ കുറിച്ച്

ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ മുകേഷ്, പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 666 പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ‘സൂപ്പർ സിന്ദഗി’ നിർമിച്ചത്. ചിത്രം വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസാണ്.

സൂപ്പർ സിന്ദഗിയുടെ തിരക്കഥ രചിച്ചത് സംവിധായകൻ വിന്റേഷും പ്രജിത്ത് രാജ് ഇ കെ ആറും ചേർന്നാണ്. തിരക്കഥയ്ക്ക് സംഭാഷണങ്ങൾ തയ്യാറാക്കിയത് അഭിലാഷ് ശ്രീധരനാണ്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായായാണ് സിനിമ ചിത്രീകരിച്ചത്. എൽദൊ ഐസകാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ലിജോ പോളാണ്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകൻ.

ALSO READ: തീയേറ്ററിൽ പൊട്ടിച്ചിരി പടർത്തിയ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം?

ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, കലാസംവിധാനം: ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, ആക്ഷൻ: ഫൊണെക്സ് പ്രഭു, കോറിയോഗ്രഫി: ഭൂപതി, ഡിജിറ്റർ പി.ആർ: വിവേക് വിനയരാജ്, പി.ആർ.ഒ: ശബരി, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘സൂപ്പർ സിന്ദഗി’ ട്രെയ്‌ലർ

Loading...
Unable to load recommendations.
Follow Us
Related Stories
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്