Suresh Gopi : സുരേഷ് ഗോപി വീണ്ടുമെത്തുന്നു, ഗരുഡന് ശേഷം ലിസ്റ്റിന്‍ സ്റ്റീഫനുമായി അടുത്ത പ്രൊജക്ട്
Suresh Gopi's New Movie: ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിനുള്ള കാസ്റ്റിംഗ് കോൾ തന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്നാണ് സുരേഷ് ഗോപിയുട പുതിയ പ്രൊജക്ട് വരുന്നത്. ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ഗരുഡൻ എന്ന സിനിമ വലിയ വിജയമായിരുന്നു.

Suresh Gopi New Movie
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിനുള്ള കാസ്റ്റിംഗ് കോൾ തന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്നാണ് സുരേഷ് ഗോപിയുട പുതിയ പ്രൊജക്ട് വരുന്നത്. ഇതിന് മുമ്പ് മാജിക് ഫ്രെയിംസിന്റെ തന്നെ ബാനറില്‍ ഇരുവരും ഒന്നിച്ച ഗരുഡൻ എന്ന സിനിമ വലിയ വിജയമായിരുന്നു. വീണ്ടും അതേ നിർമ്മാതാവിനൊപ്പം സുരേഷ് ഗോപി എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചും സഹ താരങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിംഗ് കോളിനൊപ്പം പുറത്ത് വിട്ടിട്ടില്ല. ഓണത്തിന് ശേഷം ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്ന ചിത്രം അടുത്ത വർഷം വിഷു റിലീസായി തിയേറ്ററുകളിൽ വരുമെന്നാണ് സൂചന. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള സിനിമയാകുമെന്നാണ് കാസ്റ്റിംഗ് കോളിൽ നിന്ന് വ്യക്തമാകുന്നത്.
Also Read: പ്രണവിനേക്കാൾ പൊളിയെന്ന് സോഷ്യൽ മീഡിയ, തുടക്കത്തിൽ വിസ്മയമോ? മോഹൻലാലിന്റെ മകൾക്ക് വലിയ വരവേൽപ്
ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഇനി ഇറങ്ങാൻ ഇരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപലനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാത്യു തോമസാണ് സിനിമയുടെ സംവിധാനം. ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുറുവാച്ചൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ബിസിനസ്, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന യഥാർത്ഥ വ്യക്തിയാണ് കടുവാകുന്നേൽ കുറുവാച്ചൻ. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റത് മൂലമുണ്ടായ തിരക്കുകൾ കാരണം സിനിമയുടെ ഷെഡ്യൂളുകൾ മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. പുതിയ സിനിമയുടെ കാസ്റ്റിംഗ് കോൾ പോസ്റ്റിന് താഴെ ഒറ്റക്കൊമ്പൻ എപ്പോൾ റിലീസ് ചെയ്യും എന്നാണ് അധികം പേരും ചോദിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആ ആക്ഷൻ ത്രില്ലറിനായി ആരാധകർ കട്ട വെയ്റ്റിങ്ങിലാണ്. കേന്ദ്രമന്ത്രി പദവിയുള്ളതിനാൽ പുതിയ സിനിമകൾ സുരേഷ് ഗോപി ചെയ്യുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയത്തിന് കൂടിയാണ് പുതിയ സിനിമയുടെ അൗൺസ്മെന്റ് മറുപടി നൽകുന്നത്.
English Summary
Suresh Gopi is returning to the big screen after a hiatus; the star himself has confirmed this news. He shared a casting call for the new film across his social media platforms. This new project sees Suresh Gopi collaborating with producer Listin Stephen, with whom he previously worked on the highly successful film Garudan.