AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swasika: ‘നമ്മളെല്ലാം ഇപ്പോള്‍ ഒരു കുടുംബം’; സ്വാസികയോട് നന്ദി പറഞ്ഞ് സൂര്യ

Swasika: കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോ എന്ന ചിത്രത്തിലൂടെ സ്വാസികയ്ക്ക് വീണ്ടും തമിഴ്സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് റെട്രോയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.

Swasika: ‘നമ്മളെല്ലാം ഇപ്പോള്‍ ഒരു കുടുംബം’; സ്വാസികയോട് നന്ദി പറഞ്ഞ് സൂര്യ
സ്വാസിക, സൂര്യ
Nithya Vinu
Nithya Vinu | Published: 21 Apr 2025 | 12:18 PM

സ്വാസികയ്ക്ക് തമിഴ്നാട്ടിൽ ഏറെ പ്രശംസ നേടി കൊടുത്ത സിനിമയായിരുന്നു ലബ്ധർ പന്ത്. യശോധ എന്ന കഥാപാത്രത്തിന് തമിഴ്നാട് പ്രേക്ഷകർക്കിടയിൽ ​ഗംഭീര സ്വീകരമാണ് ലഭിച്ചത്. ഇപ്പോഴിതാ കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോ എന്ന ചിത്രത്തിലൂടെ സ്വാസികയ്ക്ക് വീണ്ടും തമിഴ്സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് റെട്രോയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. പരിപാടിയിൽ സ്വാസികയും പങ്കെടുത്തിരുന്നു. ചിത്രത്തിൽ സ്വാസികയുടേത് ഏറെ പ്രധാനപ്പെട്ട വേഷമാണെന്നാണ് വിവരം. ഓഡിയോ ലോഞ്ചിനിടെ സിനിമയുടെ ഭാഗമായതിന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ സൂര്യ സ്വാസികയ്ക്ക് നന്ദി അറിയിച്ചു. നമ്മളെല്ലാം ഇപ്പോള്‍ ഒരു കുടുംബമാണെന്നും സൂര്യ പറഞ്ഞു.

ALSO READ: എന്റെ അമ്മയാണേ സത്യം, ഞാൻ വിജയ് അണ്ണനെ കണ്ടു; മമിതയെ വിളിച്ച് ചോദിച്ച് നോക്കൂ; പരിഹാസങ്ങൾക്ക് പിന്നാലെ ഉണ്ണിക്കണ്ണൻ

കാര്‍ത്തിക് സുബ്ബരാജ് സാറിന്റെ സിനിമ, സൂര്യ സാറിന്റെ സിനിമ, 2ഡി എന്റര്‍ടൈന്‍മെന്റ് എന്നിങ്ങനെ ഒരു തുടക്കകാരി എന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ റെട്രോയിൽ ഉണ്ടെന്ന് സ്വാസിക പറയുന്നു. ഒരു അവസരം ചോദിച്ച് കാര്‍ത്തിക് സുബ്ബരാജ് സാറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് മെസേജുകള്‍ അയച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും പ്രതികരണം ലഭിച്ചില്ല. ലബ്ധര്‍ പന്ത് എന്ന ചിത്രത്തിലൂടെയാണ് ഇപ്പോള്‍ ഈ അവസരം ലഭിച്ചതെന്നു സ്വാസിക പറഞ്ഞു.

മൂന്ന് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് തനിക്ക് റെട്രോയില്‍ ഉണ്ടായിരുന്നത്, പക്ഷേ അത് ഏറ്റവും നല്ല രീതിയില്‍ തന്നെ സംഭവിച്ചു. അത്രയേറെ എക്‌സൈറ്റ്‌മെന്റോടുകൂടെയാണ് താൻ ഈ വേഷം ചെയ്തതെന്ന് സ്വാസിക അഭിപ്രായപ്പെട്ടു. റെട്രോയിലേക്ക് കോള്‍ വന്നപ്പോള്‍ മുതല്‍ താനത്രയും എക്‌സൈറ്റ്‌മെന്റില്‍ ആയിരുന്നുവെന്നും നടി പറയുന്നു.