Bharathi Raja: സംവിധായകൻ ഭാരതിരാജ അന്തരിച്ചു

Bharathi Raja Passes Away:വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വാസ്തുതിയിൽ വച്ചാണ് അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. തമിഴ് സിനിമയിലെ സംവിധായകൻ ഹിമാലയം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

Bharathi Raja: സംവിധായകൻ ഭാരതിരാജ അന്തരിച്ചു

Bharathi Raja

Updated On: 

10 Jun 2026 | 11:08 AM

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വാസ്തുതിയിൽ വച്ചാണ് അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. തമിഴ് സിനിമയിലെ സംവിധായകൻ ഹിമാലയം എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

ഇമയം എന്ന് വിശേഷിപ്പിച്ചു

തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാരുചുവലകളിൽ നിന്നും ഗ്രാമങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം അതുകൊണ്ടുതന്നെയാണ് തമിഴ് ചലച്ചിത്ര ലോകം അദ്ദേഹത്തെ ഇമയം ( സംവിധായകരുടെ ഹിമാലയം) എന്ന് ആദരവോടെ വിളിക്കുന്നത്. 1970 കാലങ്ങളിൽ തമിഴ് സിനിമ വളരെ നാടകീയമായ സംഭാഷണങ്ങളും കൃത്രിമമായ സ്റ്റുഡിയോ സെറ്റുകളിൽ മാത്രമായിരുന്നു ഒതുങ്ങി നിന്നത്. എന്നാൽ 1977ൽ ഭാരതിരാജ 16 വയതിനിലെ എന്ന സിനിമയുമായി വരുന്നതയോടെയാണ് തമിഴ് സിനിമയുടെ ചരിത്രം തന്നെ മാറ്റി കുറിക്കുന്നത്.

ALSO READ:തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?

കമൽഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവർ തകർത്തഭിനയിച്ച ചിത്രം തമിഴ് സിനിമയിലെ ഒരു നാഴികക്കലായി മാറുകയായിരുന്നു. സിനിമയെ ഔട്ട്ഡോർ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന പ്രവണതയ്ക്ക് തുടക്കമിട്ടതും ഭാരതിരാജ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമയുടെ പ്രമേയങ്ങളും വിപ്ലവകരമായതായിരുന്നു മനുഷ്യബന്ധങ്ങൾ, ജാതിവ്യവസ്ഥ, പ്രണയം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ അദ്ദേഹം സ്വാഭാവികമായ രീതിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

വെള്ളിത്തിരയുടെ വെട്ടത്തിലേക്ക് കൈപിടിച്ചു

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖരായ പല താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും വെള്ളിത്തിരയുടെ വെട്ടത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഭാരതിരാജയാണ്. ശ്രീദേവി, രാധിക,രേവതി, വിജയ്, ശാന്തി, കാജൽ കിരൺ, മനോരഞ്ജിത എന്നിവരെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയരായത്. സംവിധായകൻ എന്നതിലുപരി മികച്ചൊരു നടൻ കൂടിയായിരുന്നു ഭാരതിരാജ. മണി രത്നം സംവിധാനം ചെയ്ത ആയുധ എഴുത്ത്, ധനുഷ്ചിത്രം തിരിച്ചിറ്റമ്പലം, വിജയ് സേതുപതിയുടെ മഹാരാജ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിലും മികച്ച കഥാപാത്രവുമായി അദ്ദേഹം എത്തിയിരുന്നു.

മെലിഞ്ഞ് പഴയ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായി കാണപ്പെട്ടു

അടുത്തിടെ ഭാരതി രാജ്യുടെ ആരോഗ്യത്തെക്കുറിച്ച് വിവിധതരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു വീഡിയോയിൽ അദ്ദേഹം വളരെ മെലിഞ്ഞ് പഴയ രൂപത്തിൽ നിന്നും വളരെ വ്യത്യസ്തമായി കാണപ്പെട്ടു. ഇത് കണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. കുറച്ചു മാസങ്ങളായി അദ്ദേഹം വീട്ടിൽ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളുടെയും മെഡിക്കൽ വിദഗ്ധരുടെയും പരിചരണത്തിൽ ആയിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ പെട്ടെന്ന് മരണപ്പെട്ടതായാണ് റിപ്പോർട്ട്.

ENGLISH SUMMARY

Veteran Tamil film director and actor Bharathiraja has passed away. He was 84 years old. He passed away at Vasthuti in Chennai due to age-related ailments. The Tamil Film Producers Council confirmed his death.

Follow Us
Related Stories
Karuppu Movie OTT Release : തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?
Salim Kumar Funeral: “എല്ലാ സീമകളും ലംഘിച്ചു, മുഖ്യമന്ത്രി ഒരു സാധാരണക്കാരനെപ്പോലെ അപേക്ഷിച്ചു, എന്നിട്ടും ഫലമുണ്ടായില്ല” രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി
നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ
Vijay Sethupathi’s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്ത്
Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും