Thattathin Marayathu Throwback: ‘വിനീതിൻ്റെ തിരക്കഥ വായിച്ച് ശ്രീനിവാസൻ്റെ കണ്ണ് നിറഞ്ഞു’; തട്ടത്തിൻ മറയത്ത്’ ഓർത്തെടുത്ത് മുകേഷ്

Mukesh Looks Back at How 'Thattathin Marayathu' Happened: തലശ്ശേരിയിലായിരുന്നു 'തട്ടത്തിൻ മറയത്തിൻ്റെ' ചിത്രീകരണം. എന്നാൽ മറ്റൊരു കഥയുടെ തിരക്കുള്ളതിനാൽ ഷൂട്ടിംഗിന് വരാൻ കഴിയില്ലെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ, തൻ്റെ രണ്ട് സിനിമകൾ മാറ്റിവെച്ചാണ് ലൊക്കേഷനിൽ മുഴുവൻ സമയവും നിന്നതെന്ന് മുകേഷ് പറഞ്ഞു.

Thattathin Marayathu Throwback: വിനീതിൻ്റെ തിരക്കഥ വായിച്ച് ശ്രീനിവാസൻ്റെ കണ്ണ് നിറഞ്ഞു’; തട്ടത്തിൻ മറയത്ത് ഓർത്തെടുത്ത് മുകേഷ്

മുകേഷ്, ശ്രീനിവാസൻ

Published: 

26 Nov 2026 | 10:40 AM

നടൻ ശ്രീനിവാസനുമായി ചേർന്ന് തുടങ്ങിയ നിർമ്മാണക്കമ്പനിയെക്കുറിച്ചും ‘തട്ടത്തിൻ മറയത്ത്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് പിന്നിലെ രസകരമായ ഓർമ്മകളെക്കുറിച്ചും മനസ്സുതുറന്ന് നടൻ മുകേഷ്. നവംബർ 27-ന് തിയേറ്ററുകളിലെത്തുന്ന ‘കോസ്മിക് സാംസൺ’ എന്ന പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമാ നിർമ്മാണരംഗത്തെ അനുഭവങ്ങളെ കുറിച്ചും ‘തട്ടത്തിൻ മറയത്ത്’ സിനിമക്ക് പിന്നിലെ രസകരമായ സംഭവങ്ങളെ കുറിച്ചുമെല്ലാം താരം മനസ്സ് തുറന്നത്.

‘കഥ പറയുമ്പോൾ’, ‘തട്ടത്തിൻ മറയത്ത്’ എന്നീ രണ്ട് സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചതിന് ശേഷം എന്തുകൊണ്ട് നിർമ്മാണരംഗത്ത് തുടർന്നില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട് താരത്തിന്. സിനിമാ നിർമ്മാണം എന്നത് മുഴുവൻ സമയവും ശ്രദ്ധ നൽകേണ്ട വലിയ ഉത്തരവാദിത്തമാണെന്ന് മുകേഷ് പറയുന്നു. താനും ശ്രീനിവാസനും അഭിനയരംഗത്ത് ഒരുപോലെ തിരക്കിലായിരുന്നു. ആദ്യ രണ്ട് സിനിമകളും വൻ വിജയമായതോടെ മൂന്നാമത്തെ ചിത്രം അതിനേക്കാൾ വലിയ ക്യാൻവാസിൽ ചെയ്യാൻ ആലോചിച്ചെങ്കിലും, പൂർണ്ണസമയവും മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്ത സാഹചര്യം വന്നു. പിന്നീട് അത് നീണ്ടുപോവുകയായിരുന്നു എന്ന് മുകേഷ് പറയുന്നു.

Also Read: Cosmic Samson Movie: കോസ്മിക് സാംസൺ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾകൊണ്ട്; തുറന്ന് പറഞ്ഞ് സന്ദീപ് പ്രദീപ്

ഇരുവരുടെയും നിർമ്മാണക്കമ്പനിയായ ലൂമിയർ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രമായി ‘തട്ടത്തിൻ മറയത്ത്’ എത്തിയതിന് പിന്നിലെ കഥയും അദ്ദേഹം ഓർത്തെടുത്തു. ഒരു ദിവസം ശ്രീനിവാസൻ തന്നെ വിളിച്ചു, മകൻ വിനീത് ഒരു തിരക്കഥ കൊണ്ടുവന്നു എന്നും അത് വായിച്ച് തൻ്റെ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് മറ്റുള്ളവർക്ക് തോന്നുമോ എന്ന ആശങ്ക ശ്രീനിവാസനുണ്ടായിരുന്നു. എന്നാൽ വിനീത് പുതിയ കാലത്തെ പ്രതിഭയാണെന്നും അവൻ നമ്മളെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പറഞ്ഞാണ് താൻ ആ സിനിമയ്ക്ക് സമ്മതം മൂളിയതെന്ന് മുകേഷ് ഓർത്തു.

തലശ്ശേരിയിലായിരുന്നു ‘തട്ടത്തിൻ മറയത്തിൻ്റെ’ ചിത്രീകരണം. എന്നാൽ മറ്റൊരു കഥയുടെ തിരക്കുള്ളതിനാൽ ഷൂട്ടിംഗിന് വരാൻ കഴിയില്ലെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ, തൻ്റെ രണ്ട് സിനിമകൾ മാറ്റിവെച്ചാണ് ലൊക്കേഷനിൽ മുഴുവൻ സമയവും നിന്നതെന്ന് മുകേഷ് പറഞ്ഞു. കടുത്ത വെയിലത്ത് അഭിനയിക്കുന്ന നിവിൻ പോളിക്കും ഇഷ തൽവാറിനും മറ്റ് അഭിനയതാക്കൾക്കുമായി ഒരു കാരവാൻ തരുമോ എന്ന് വിനീത് തന്നോട് ചോദിച്ചിരുന്നു. ഉടൻ തന്നെ താൻ സമ്മതിച്ചു. പിന്നാലെ ശ്രീനിവാസനെ ഫോണിൽ വിളിച്ച് “നിങ്ങൾ വെയിലത്ത് നിന്നതുകൊണ്ടാണ് മുഖം ഇങ്ങനെയായത്, അടുത്ത തലമുറയ്ക്ക് ആ ഗതി വരരുതെന്ന് കരുതിയാണ് കാരവാൻ നൽകിയത്” എന്ന് തമാശയായി പറഞ്ഞിരുന്നു എന്നും അദ്ദേഹം ചിരിയോടെ ഓർത്ത് പറഞ്ഞു.

English Summary

Actor Mukesh recalled Vineeth Sreenivasan requesting a caravan for Nivin Pauly and Isha Talwar during ‘Thattathin Marayathu’, sharing hilarious Sreenivasan anecdotes and why production stopped.

Loading...
Unable to load recommendations.
Follow Us
Related Stories
Cosmic Samson Movie: കോസ്മിക് സാംസൺ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾകൊണ്ട്; തുറന്ന് പറഞ്ഞ് സന്ദീപ് പ്രദീപ്
Bigg Boss Malayalam: വീണ്ടും ലക്ഷ്വറി പോയിന്റ് നഷ്ടമാക്കി, രാഹുലും ഷിജിനും തമ്മിൽ വമ്പൻ അടി
Nyla Usha: ‘സിനിമയിൽ നിന്ന് വിളിച്ചുചോദിക്കുന്ന ഏക സുഹൃത്ത്, ജയസൂര്യയുമായുള്ള സൗഹൃദവും ‘മായൻ’ സെറ്റിലെ വിശേഷങ്ങളും പങ്കുവെച്ച് നൈല ഉഷ
Akhil Sathyan: മായ പ്രണയിച്ചത് ദുൽഖറിനെയോ? സർവ്വം മായയിലെ സസ്പെൻസിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി അഖിൽ സത്യൻ
Swasika Vijay: സീരിയൽ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള അത്തരം ചിന്തകൾ മാറ്റണം; സ്വാസിക വിജയ്
Innocent Sonet: ‘നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അപ്പാപ്പനോട് പറയുമായിരുന്നു; മോഹൻലാൽ അങ്കിളിനൊപ്പം അഭിനയിക്കണം’: ഇന്നസെൻ്റ് സോണറ്റ്
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ